റമദാൻ സന്ദേശങ്ങളുമായി ദഅ്വ വകുപ്പിന്റെ സന്ദർശനങ്ങൾ
text_fieldsദോഹ: ഇസ്ലാമിനെയും റമദാനെയും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ദഅ്വ വകുപ്പ് (മതപ്രബോധന വിഭാഗം) പ്രബോധന യാത്രകൾ സംഘടിപ്പിച്ചു.
രാജ്യത്തെ പ്രൈമറി, പ്രിപറേറ്ററി, സെക്കൻഡറി, സർവകലാശാല സ്കൂളുകളിലേക്കും രാജ്യത്തുടനീളമുള്ള ക്ലബുകളിലേക്കും യുവജന കേന്ദ്രങ്ങളിലേക്കുമാണ് റമദാൻ സന്ദേശങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് ദഅ്വ വകുപ്പ് സംഘം 500ലധികം റമദാൻ പ്രബോധന യാത്രകൾ നടത്തിയത്. ഇസ്ലാമിക അധ്യാപനത്തിലേക്ക് യുവതലമുറയെ ആകർഷിക്കുക, വിശ്വാസവും ആത്മീയവുമായ റമദാനിലെ അന്തരീക്ഷം ഉൾകൊള്ളാൻ പ്രേരിപ്പിക്കുക, മന്ത്രാലയങ്ങളുമായും പ്രാദേശിക സ്ഥാപനങ്ങളുമായുമുള്ള സഹകരണം വിശാലമാക്കുക എന്നിവയും റമദാൻ പ്രബോധക യാത്രയുടെ ലക്ഷ്യങ്ങളാണ്. പ്രഭാഷണങ്ങൾ, യോഗങ്ങൾ എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.