റമദാൻ ആത്മീയതയുടെ അമൃതവർഷം
text_fieldsവിശുദ്ധ റമദാനിെൻറ പുണ്യദിനങ്ങളിലൂടെയാണിപ്പോൾ നമ്മുടെ സഞ്ചാരം. ആത്മീയതയുടെ ഇൗ അമൃതവർഷത്തെ നാം സ്വീകരിക്കുന്നതെങ്ങനെയാണ്? ജീവിതത്തിലെ സ്വഛമായ ഒഴുക്കിനെ തടഞ്ഞുനിറുത്തി, ദിനചര്യകളെയൊക്കെ തകിടം മറിക്കുന്ന ഒരപശകുനമായിേട്ടാ? പകൽ ധാരാളമായി ഉറങ്ങാനും രാത്രിയിൽ വൈവിധ്യമാർന്ന ഭക്ഷണസാധനങ്ങൾ വാരിവലിച്ചകത്താക്കുന്നതിനും സൊറ പറഞ്ഞിരിക്കുന്നതിനും പാതിരാഷോപ്പിങിനും മറ്റുമുള്ള ഒരവസരമായിേട്ടാ? മടിയുടെ മൂടുപടം എടുത്തണിഞ്ഞ്, ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടി, എല്ലാം നാളെക്കുും അടുത്ത മാസത്തേക്കും നീട്ടിവെയ്ക്കനുള്ള ഒരിടവേളയായിേട്ടാ?
അതോ, ഏതു നിമിഷത്തിലും ഇടമുറിേഞ്ഞക്കാവുന്ന ജീവിതമാകുന്ന ഇൗ ഒഴുക്കിനിടയിൽ വന്നുപെട്ടിട്ടുള്ള സകല ചപ്പുചവറുകളെയും എടുത്ത് ദൂരെയെറിയാനുള്ള അസുലഭ ദിന രാത്രികളായിേട്ടാ? എങ്ങനെയായാലും തീരുമാനം നാം ഒാരോരുത്തരുടേതുമാണ്. പ്രവാചകൻ (സ) പറഞ്ഞല്ലോ, ഒരാൾക്ക് ഇൗ വിശുദ്ധമാസം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിട്ടും അയാൾ നരകമോചിതനാകുന്നില്ലെങ്കിൽ അയാൾക്ക് നാശം ഭവിക്കെട്ടയെന്ന്? ഇതെങ്ങനെ സംഭവിക്കും?സ്വർഗത്തിെൻറ കവാടങ്ങൾ തുറന്ന്, നരകവാതിലുകൾ പൂട്ടി, പിശാചുക്കളെ ബന്ധിച്ച്, എല്ലാ സുകൃതങ്ങൾക്കും പത്തും എഴുന്നൂറും ഇരട്ടി പ്രതിഫലവും വാഗ്ദാനം ചെയ്ത്, ഒാരോ രാവിലും സർവശക്തനായ നാഥൻ ഒന്നാനാകാശത്തേക്ക് ഇറങ്ങി വന്ന് പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തുകൊടുത്ത്...
ഇങ്ങിനെയൊക്കെയായിട്ടും നാശത്തിൽത്തന്നെ നിലകൊള്ളാൻ തീരുമാനിക്കുന്നവെൻറ കാര്യം എന്തുപറയാൻ? പരമനിർഭാഗ്യവാൻ എന്നല്ലാതെ! ചിലരുണ്ട് റമദാനിലെ പവിത്രത അവർക്ക് മനഃപാഠമാണ്. വ്രതം അവർക്ക് വളരെ എളുപ്പം വഴങ്ങും. രാത്രിയിൽ ദീർഘനേരം പ്രാർഥനയിൽ മുഴുകും. പക്ഷേ, പ്രചാകൻ (സ) അരുളിയത് പോലെ പൈദാഹങ്ങളും കാൽകടച്ചിലും ഉറക്കച്ചടവും മാത്രം ബാലൻസ് ഷീറ്റിൽ എഴുതിച്ചേർക്കേണ്ട ഗതികേടിലാണവർ ചെന്നുപെടുക. കാരണം, തങ്ങളുടെ വയറിന് അവധി കൊടുത്തപ്പോൾ നാവിനും മറ്റയവയവങ്ങൾക്കും അത് വേണ്ടതില്ലെന്ന് തെറ്റിദ്ധരിച്ചവരാണവർ. അപരരെ ന്യൂനതകൾ പരതാനും വേണ്ടാത്തത് കാണാനും കേൾക്കാനും ചെയ്യാനുമൊക്കെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്യുന്നവരാണവർ. റമദാൻ ഒരു വാർഷികം കൂടിയാണ്.
മനുഷ്യകുലത്തിന് മാർഗദർശനമായി വിശുദ്ധ ഖുർആൻ അവതരിച്ചതിലെ വാർഷികം. ദൈവികഗ്രന്ഥത്തോടുള്ള നമ്മുടെ നിലപാടുകൾ പുനഃപരിശോധിക്കാം. അർഥമറിയാതെയുള്ള വെറും പാരായണങ്ങൾക്കപ്പുറം അർഥപൂർണമായ ഒരു ജീവിതത്തിന് വഴികാട്ടിയായിട്ടുണ്ടോ ഇൗ ഗ്രന്ഥം.. നാളെ പരലോകത്ത് നമുക്കെതിരായി സാക്ഷിനിൽക്കുമോ ഖുർആൻ.. അതോ നമുക്ക് വേണ്ടി ശിപാർശ ചെയ്യുമോ?
കാരുണ്യം വഴിഞ്ഞൊഴുകേണ്ട മാസമാണ് റമദാൻ. കാറ്റുപോലെ, അല്ല അതിനുമപ്പുറം.പ്രവാചകൻ (സ) കാറ്റിനേക്കാൾ ഉദാരനായിരുന്നല്ലോ ഇൗ ദിനങ്ങളിൽ. സമ്പത്ത് നമ്മുടെ അടിമയോ അതോ നാംഅതിലെ അടിമയോ എന്ന് തീരുമാനിക്കുന്നതിടത്ത് നമുക്ക് പിഴച്ചാൽ സകലതും കഴിഞ്ഞു. പരീക്ഷണാർഥം നാഥൻ നമുക്ക് കനിഞ്ഞരുളിയ ധനം കുന്നുകൂട്ടിവെയ്ക്കുേമ്പാൾ അത് നാളെ നമ്മെ തിരിഞ്ഞുകൊത്താതിരിക്കാൻ വേണ്ട മുൻകരുതലെടുക്കണം.
രണ്ടരശതമാനത്തിലെ അതിരുകളും കടന്ന് പ്രയാസമനുഭവിക്കുന്നവരുടെ ഇടയിലേക്ക് ഒരു പ്രവാഹമാെയാഴുക്കെട്ട നമ്മുടെ ധനം. അങ്ങനെ, അനന്തരാവകാശികൾക്ക് മാത്രം അനുഭവിക്കാൻ വിടാതെ, നമുക്കും ഖബറിൽ കൂട്ടായി വരുന്ന ധനത്തിലെ ഉടമയായി മാറാൻ കഴിഞ്ഞാൽ അത്ത്രെ സൗഭാഗ്യം.അതിവേഗം കടന്നുപോകും ഇൗ അപൂർവ അവസരം. ഇതിലെ ഏറ്റവും മഹത്തായ അവസാനത്തെ 10 രാത്രികൾ! അത് മാഞ്ഞുപോകാത്ത നന്മകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയണം നമുക്ക്. ഒരുപക്ഷേ, ഇനിയൊരവസരം ലഭിക്കില്ലെന്ന് കണക്കുകൂട്ടിക്കൊണ്ടു തന്നെ. അല്ലാഹു അനുഗ്രഹിക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.