റമദാൻ: വിലക്കുറവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം
text_fieldsദോഹ: റമദാൻ പ്രമാണിച്ച് രാജ്യത്തെ പൊതു വിപണിയിലെ 800ഓളം ഉൽപന്നങ്ങളുടെ വിലകുറച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം. പ്രധാന ഔട്ലെറ്റുകളുമായി സഹകരിച്ചാണ് ഭക്ഷ്യ, ഉപഭോക്തൃ വസ്തുക്കൾ ഉൾപ്പെടെ വിഭാഗങ്ങൾക്ക് റമദാൻ പ്രമാണിച്ച് വിലകുറച്ചത്. മാർച്ച് 23 മുതൽ റമദാൻ അവസാനിക്കുന്നതു വരെ വിലക്കുറവ് നിലനിൽക്കും. തേൻ, ധാന്യങ്ങളും അനുബന്ധ ഉൽപന്നങ്ങളും, മാവ്, പാൽ-തൈര് അനുബന്ധ ഉൽപന്നങ്ങൾ, ജ്യൂസ്, പഞ്ചസാര, കോഫി, ഈത്തപ്പഴം, കുടിവെള്ളം, ടിൻ ഫോയിൽ, വാഷിങ് പൗഡർ, ട്രാഷ് ബാഗ്, പിസ്ത, അരി, ശീതീകരിച്ച പച്ചക്കറികൾ, മുട്ട, ഇറച്ചി ഉൽപന്നങ്ങൾ തുടങ്ങി നിരവധി അവശ്യ സാധനങ്ങൾ ഇവയിൽ പെടും. വാണിജ്യ മന്ത്രാലയം വെബ്സൈറ്റിൽ സാധനങ്ങളുടെ പേരും വില വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളായ അൽ മീര, കാരിഫോർ, ലുലു, സഫാരി, അൻസാർ ഗാലറി, അസ്വാഖ് റാമിസ്, ഗ്രാൻഡ്, അൽ സഫീർ, ഗ്രാൻഡ് ഹൈപർമാർക്കറ്റ് ആൻഡ് ഷോപ്പിങ് സെന്‍റർ, റവാബി, മാസ്കർ, സൗദിയ ഹൈപർമാർക്കറ്റ്, ഫുഡ്വേൾഡ്, ഫാമിലി ഫുഡ്സെന്‍റർ, മെഗാ മാർട്ട്, ഫുഡ് പാലസ് എന്നിവ വഴിയാണ് കുറഞ്ഞ വിലയിൽ വിവിധ സാധനങ്ങൾ ലഭ്യമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.