റമദാനിലെ ഭിക്ഷാടനം തടയും
text_fieldsദോഹ: റമദാനിൽ അധികമാകുന്ന ഭിക്ഷാടന പ്രവണത തടയുന്നതിന് കർശനമായ നടപടികളെടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഇതിനായി മന്ത്രാലയത്തിന് കീഴിലുള്ള കുറ്റാന്വേഷണവകുപ്പിെൻറ ഭിക്ഷാടന വിരുദ്ധ വകുപ്പിനെ തയ്യാറാക്കി. സുരക്ഷാവിഭാഗത്തിെൻറ സഹായത്തോടെയാണ് ഇത് നടപ്പാക്കുക.
ഭിക്ഷാടനം ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യണം. ഖത്തർ നിയമമനുസരിച്ച് ഭിക്ഷാടനം കുറ്റകൃത്യമാണെന്നും പണം ദാനം നൽകാനുദ്ദേശിക്കുന്നവർ ചാരിറ്റി സംഘടനകളുമായി ബന്ധപ്പെടണമെന്നും കുറ്റാന്വോഷണ വകുപ്പിന് കീഴിലുള്ള ഭിക്ഷാടന വിരുദ്ധ വിഭാഗം ചെയർമാൻ ക്യാപ്റ്റൻ അബ്ദുല്ല സഅദ് അൽ ദോസരി പറഞ്ഞു.
ദോഹ: റമദാനിൽ ഭക്ഷ്യ മേഖലയിൽ 24 മണിക്കൂറും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് റയ്യാൻ മുൻ സിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഡോ. മാജിദ് ബുർഹാൻ അൽസൈദാൻ. മൂന്ന് വിഭാഗങ്ങ ളായി തിരിച്ചായിരിക്കും നിരീക്ഷണത്തിന് സംവിധാനമുണ്ടാക്കുക. ഷോപ്പിംഗ് മാളുകൾ, ഭക്ഷണ നിർമാണ സ് ഥലങ്ങൾ ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ എന്നിങ്ങനെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരിക്കും പ രിശോധനകൾ നടക്കുക. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്ന ആളായിട്ടായിരിക്കും ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുക. മുന്നറിയിപ്പില്ലാത്ത പരിശോധനയിലൂടെയാണ് യഥാർത്ഥ നിയമ ലംഘകരെ ക ണ്ടെത്താൻ സാധിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റെസ്റ്റോറൻറുകളിൽ പുതുതായി ജോലിക്ക് എത്തുന്ന തൊഴിലാളികൾക്ക് രാജ്യത്തെ നിയമ വ്യവസ്ഥയെ സംബന്ധിച്ച യഥാർത്ഥ വിവരം നൽകിയിരിക്കണം.
വാട്ട്സപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയും ഭിക്ഷാടനം നടക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടാൽ സുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും ഖത്തരി റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഭിക്ഷാടകരെ പിടികൂടുന്നതിന് 24 മണിക്കൂറും പോലീസ് പട്രോളിംഗ് നടത്തും.
999 നമ്പറിലോ 33618627 നമ്പറിലോ ഭിക്ഷാടനം സംബന്ധിച്ച് വിവരം നൽകാം. നിരവധി ആളുകൾ ഭിക്ഷാടനം തൊഴിലാക്കി മാറ്റിയിരിക്കുന്നുവെന്നും പണം ദാനം നൽകാനുദ്ദേശിക്കുന്നവർ ചാരിറ്റി സംഘടനകളുമായി ബന്ധപ്പെടണമെന്നും ചാരിറ്റി സംഘടനകളുടെ വാതിലുകൾ എപ്പോഴും നിങ്ങൾക്ക് മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തികളുടെ ഉദാരതയും ദാനശീലവും ചൂഷണം ചെയ്യുകയാണ് ഭിക്ഷാടനത്തിലൂടെ ചെയ്യുന്നത്. ഇത് സംബന്ധിച്ച് ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അൽ ദോസരി പറഞ്ഞു. മാളുകൾ, പള്ളികൾ, മാർക്കറ്റു കൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് അധിക പേരും ഭിക്ഷ തേടുന്നതെന്നും പല കാരണങ്ങളും പറഞ്ഞ് ആളുക ളിൽ നിന്നും പണം സ്വന്തമാക്കുകയാണ് ഇവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.