റമദാൻ: സേവനപ്രവർത്തനങ്ങൾക്ക് ലുലു–ഖത്തർ ചാരിറ്റി കരാർ
text_fieldsദോഹ: റമദാനിലെ ഷോപ്പ് ആൻറ് ഡൊണേറ്റ് ക്യാമ്പയിെൻറ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റും ഖത്തര്‍ ചാരിറ്റിയും കരാറില്‍ ഒപ്പുവെച്ചു.
സേവന പദ്ധതികളില്‍ സഹകരിക്കുകയാണ് ലക്ഷ്യം. ഖത്തരി സമൂഹത്തിെൻറ പൊതുതാല്പര്യം മുന്‍നിര്‍ത്തി പദ്ധതികളിലും പരിപാടികളും സഹകരിക്കും. കാര്‍ഡുകളിലൂടെയും റമദാനില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളിലൂടെയുമാണ് ലുലു ഖത്തര്‍ ചാരിറ്റിക്ക് സംഭാവന ലഭ്യമാക്കുക. ഹജ്ജ് ഉള്‍പ്പെടെയുള്ള സീസണുകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ സാധ്യമായ സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തും. മാനുഷിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ലുലുവുമായി സഹകരിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഖത്തര്‍ ചാരിറ്റി ഡയറക്ടര്‍ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ കുവാരി പറഞ്ഞു.
റമദാനില്‍ ഉള്‍പ്പെടെ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ ഖത്തര്‍ ചാരിറ്റി പൊതു സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ലുലു എപ്പോഴും പ്രാധാന്യം കല്പ്പിക്കാറുണ്ടെന്ന് ലുലു ഇൻറര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് പറഞ്ഞു. നേരത്തെ രണ്ട് തവണ ലുലുവും ഖത്തര്‍ ചാരിറ്റിയും സേവന പ്രവര്‍ത്തനങ്ങളില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.