റമദാൻ ആശംസകൾ സ്വീകരിച്ച് അമീറും പിതാവ് അമീറും
text_fieldsദോഹ: റമദാൻ മാസത്തോടനുബന്ധിച്ച് ആശംസകൾ നേരാനെത്തിയവരെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി എന്നിവർ സ്വീകരിച്ചു. റമദാനിെൻറ ഒന്നാം ദിവസമായ വ്യാഴാഴ്ച രാത്രി അൽ വജബ പാലസിലാണ് അമീർ ആശംസകൾ സ്വീകരിച്ചത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദ്, ശൈഖുമാർ, ഉന്നത വ്യക്തിത്വങ്ങൾ, വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരാണ് അമീറിനും പിതാവ് അമീറിനും റമദാൻ മാസത്തോടനുബന്ധിച്ച് ആശംസകൾ നേരാനെത്തിയത്.
ആശംസകൾ നേരാനായി വജബ പാലസിലെത്തിയവർക്ക് അമീറും, പിതാവ് അമീറും പ്രത്യഭിവാദ്യങ്ങൾ നേരുകയും പ്രാർഥിക്കുകയും ചെയ്തു.
ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.