Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2020 9:08 AM GMT Updated On
date_range 16 April 2020 9:08 AM GMTറമദാൻ: രക്തദാനത്തിന് ആഹ്വാനവുമായി എച്ച്. എം. സി
text_fieldsbookmark_border
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ ചികിത്സക്ക് ആവശ്യമായ രക്തം ശേഖരിക്കുന്നതിന് സന്നദ്ധരായ ആരോഗ്യമുള്ള എല്ലാവരും ര ക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്. എം. സി ) പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. താൽപര്യമുള്ളവർ ഹമദ് ജനറൽ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ഡോണർ സെൻററിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ എത്തണം. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് പ്രവൃത്തി സമയം. പുതിയ രക്തദാതാക്കൾക്കായി ഒ. പി. ഡിക്ക് എതിർവശവും സർജിക്കൽ സ്പെഷ്യാലിറ്റി സെൻററിെൻറ അടുത്തും ബ്ലഡ് ഡോണർ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴിനും ഉച്ചക്ക് ഒന്നിനും ഇടയിൽ സന്ദർശിക്കാം. ഫോൺ: 4439 1081, 4439 1082.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story