Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറമദാൻ:...

റമദാൻ: പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പുതുക്കിയ സമയക്രമം

text_fields
bookmark_border
റമദാൻ: പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പുതുക്കിയ സമയക്രമം
cancel

ദോഹ: റമദാൻ മാസത്തെ പ്രവൃത്തി സമയം ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ പുറത്തുവിട്ടു. പി. എച്ച്. സി. സിക്ക് കീഴിലുള് ള അൽ വജബ, ലഅബീബ്, അബു ബകർ അൽ സിദ്ദീഖ്, ഖത്തർ യൂനിവേഴ്സിറ്റി, റയ്യാൻ, മദീന ഖലീഫ, മിസൈമീർ, അൽ ദആയിൻ, അൽ വഅബ്, അൽ ഖോർ, അൽ ശീഹാനിയ, റുവൈസ്​, ബുനഖ്​ല, ഉമർ ബിൻ ഖത്താബ്, ഉം ഗുവൈലിന,വെസ്​റ്റ് ബേ, എയർപോർട്ട്, തുമാമ ഹെൽത്ത് സ​െൻററുകൾ ഞായർ മുത ൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1 വരെയും വൈകിട്ട് 4 മുതൽ അർധരാത്രി വരെയും രണ്ട് ഘട്ടങ്ങളിലായാണ്​ പ്രവർത ്തിക്കുക. അതേസമയം, അൽ വക്റ ഹെൽത്ത് സ​െൻറർ രാവിലെ 9 മുതൽ അർധരാത്രി വരെ ഒറ്റ ഷിഫ്റ്റായി പ്രവർത്തിക്കും.ഈ ഹെൽത്ത് സ​െൻററുകളിലെ ദന്തരോഗ വിഭാഗം രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെയും രാത്രി 8 മുതൽ അർധരാത്രി വരെയും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.


അൽ കരാന ഹെൽത്ത് സ​െൻറർ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈകിട്ട് 4 മുതൽ രാത്രി 9 വരെയും പ്രവർത്തിക്കും. അൽ ജുമൈലിയ ഹെൽത്ത് സ​െൻറർ രാവിലെ 9 മുതൽ 12 വരെയും രാത്രി 8 മുതൽ 10 വരെയും പ്രവർത്തിക്കും.കഅ്ബാൻ, അൽ ഗുവൈരിയ ഹെൽത്ത് സ​െൻററുകൾ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ മാത്രമേ പ്രവർത്തിക്കൂ. വാരാന്ത്യ ദിവസങ്ങളിൽ മദീന ഖലീഫ, അബൂബക്കർ സിദ്ദീഖ്, അൽഖോർ, ഉം ഗുവൈലിന, ഉമർ ബിൻ ഖത്താബ്, വെസ്​റ്റ് ബേ, എയർപോർട്ട് ഹെൽത്ത് സ​െൻററുകൾ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈകിട്ട് 4 മുതൽ അർധരാത്രി വരെയും പ്രവർത്തിക്കും. അൽ വക്റ രാവിലെ 9 മുതൽ അർധരാത്രി വരെ തുടർച്ചയായി പ്രവർത്തിക്കും.അബൂബക്കർ സിദ്ദീഖ്, മൈദർ, അൽ ശീഹാനിയ, റൗദത് ഖൈൽ, ഗറാഫ അൽ റയാൻ, അൽ റുവൈസ്​, അൽ കഅബാൻ എന്നിവിടങ്ങളിലെ അടിയന്തര സേവനം 24 മണിക്കൂറും പ്രവർത്തിക്കും.

മെഡിക്കൽ കമ്മീഷൻ പ്രവർത്തനം ഇങ്ങനെ
ദോഹ: വിശുദ്ധ റമദാനിൽ മെഡിക്കൽ കമ്മീഷൻ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ പ്രവർത്തിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ജനന-രജിസ്​േട്രഷനുള്ള സമയവും റമദാനോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം പുനക്രമീകരിച്ചിട്ടുണ്ട്. എല്ലാ നിയന്ത്രണങ്ങളും തുടരുന്നതോടൊപ്പം ജനത്തിരക്ക് ഒഴിവാക്കുന്നതിന് രജിസ്​േട്രഷൻ നടപടികളും അപ്പോയിൻറ്മ​െൻറ് രജിസ്​േട്രഷനും പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ വെബ്സൈറ്റ് വഴിയോ ഹുകൂമി പോർട്ടൽ വഴിയോ ആക്കിയിട്ടുണ്ട്. മന്ത്രാലയത്തി​െൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടും അപ്പോയിൻറ്മ​െൻറുകൾ ബുക്ക് ചെയ്യാവുന്നതാണ്.


മന്ത്രാലയത്തി​െൻറ സേവനങ്ങളെല്ലാം പരമവാധി ഒൺലൈൻ വഴിയാക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന്​ആരോഗ്യ മന്ത്രാലയം പി ആർ സി ഡയറക്ടർ ആലിയ അൽ കുവാരി പറഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം. സാമൂഹിക, ശാരീരിക അകലം പാലിച്ചും കുടുംബ സംഗമങ്ങൾ അടക്കമുള്ള എല്ലാ ഒത്തുചേരലുകളും ഒഴിവാക്കിയും വീടുകളിൽ തന്നെ കഴിയണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsramadan
News Summary - ramadan-qatar-gulf news
Next Story