കരുതലിൻെറ റമദാൻ തമ്പുകൾ തുറക്കാം
text_fieldsതമ്പുകളില്ലാത്ത നോമ്പുകാലം. എങ്കിലും മനസുകളിൽ സ്നേഹത്തിൻെറ തമ്പുകൾ എപ്പോഴും തുറന്നിരിക്കും. കോവിഡ്കാ ലത്ത് വീടകങ്ങളിലാണ് റമദാനിലെ നമസ്കാരങ്ങളും പ്രാർഥനകളും. പള്ളികൾ അടഞ്ഞുതന്നെ കിടക്കുന്നു. ആശങ്കക്ക് വകയി ല്ല, സർക്കാറിൻെറ നിർദേശങ്ങളെല്ലാം പാലിച്ച് വീടുകളിൽ തന്നെ കഴിയുക. അടിയന്തരഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്നിെല്ലങ്കിലും അന്യൻെറ വിശപ്പറിയാതെ പോകരുത് നാമോരോരുത്തരും. കോവിഡുമായി ബന്ധെപ്പട്ട് സമസ്തമേഖലകളിലും നിയന്ത്രണങ്ങളാണ്. അന്നന്നുള്ള പണി ചെയ്ത് അന്നത്തിന് വകതേടിയിരുന്നവരുടെ ജീവിതം കനത്ത പ്രതിസന്ധിയിൽ ഉഴലുകയാണ്.
സർക്കാറും സന്നദ്ധ സംഘടനകളും ആവുംവിധം എല്ലാം ചെയ്യുന്നുണ്ട്. എങ്കിലും നമ്മളുമായി ബന്ധപ്പെട്ട ഒരു പക്ഷേ ഓഫിസിലെ തൂപ്പുകാരനായിരിക്കാം, അയാളുമായി ബന്ധമുള്ള മറ്റാരെങ്കിലുമായിരിക്കാം എല്ലാവരുടേയും കാര്യത്തിൽ കരുതൽവേണം. അടിസ്ഥാന ആവശ്യങ്ങൾക്കായി കഷ്ടപ്പെടുന്നവരുടെ കാര്യങ്ങൾ അന്വേഷിക്കുക. എല്ലാ സൗകര്യങ്ങളോടും വീടുകളിലിരിക്കുന്നവരുടെ ബാധ്യത ഈ കാലത്ത് കൂടുതലാണെന്ന് ഓർക്കാം.
ഖത്തർ എല്ലാ കാര്യത്തിലും മാതൃകയെന്ന പോലെ കോവിഡ്കാലത്തും അതിൻെറ സ്നേഹം നീട്ടുകയാണ്. ഖത്തർ ചാരിറ്റിയും റെഡ്ക്രസൻറ് െസാൈസറ്റിയുമൊക്കെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിലെ അർഹരായ ലക്ഷക്കണക്കിന് ആളുകൾക്കാണ് റമദാനിലടക്കം ഭക്ഷണമടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നത്. ‘അയൽവാസി പട്ടിണി കിടക്കുേമ്പാൾ വയറുനിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല’ എന്നാണല്ലോ നബിവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.