ലുലുവിൽ റമദാൻ സൂഖ് തുടങ്ങി
text_fieldsദോഹ: പ്രാർഥനാഭരിതമായ വിശുദ്ധ റമദാനെ വരവേൽക്കാൻ വിപുലമായ ഷോപ്പിങ് അനുഭവം ഒരുക്കി ലുലു ഹൈപർമാർക്കറ്റ് . അബു സിദ്ര ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ 'റമദാൻ സൂഖ്' ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിൽ അംഗങ്ങളായ ബദർ അൽ റുമൈസി, മുബാറക് ഫ്രീഷ്, ഖത്തർ തോറസ്സൊസൈറ്റി പ്രതിനിധി മുഹമ്മദ് മൻസൂർ, ഖത്തർ സൊസൈറ്റിഫോർ റിഹാബിലിറ്റേഷൻ ആൻഡ് സ്പെഷൽ നീഡ്സ് പബ്ലിക് റിലേഷൻസ് മേധാവി ദെയാ അൽഷ്മാർ, ഖത്തർ ചാരിറ്റി മുതിർന്ന ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് ഉൾപ്പെടെ പ്രമുഖരും ലുലു ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പരമ്പരാഗത ശൈലിയിലാണ് വിവിധ റമദാൻ സ്പെഷൽ ഉൽപന്നങ്ങളുടെ ശേഖരവുമായി 'റമദാൻ സൂഖ്' പ്രവർത്തനമാരംഭിച്ചത്. ഈത്തപ്പഴങ്ങൾ, തേൻ, വിവിധ ഇനം നട്സുകൾ, വീട്ടുപകരണങ്ങൾ, ഡെക്കറേഷൻ വസ്തുക്കൾ, കർട്ടൻ, കാർപറ്റ് തുടങ്ങിയ വിവിധ ഉൽപന്നങ്ങളാണ് റമദാൻ സൂഖിൽ തയാറാക്കിയിരിക്കുന്നത്. ഈ വർഷം അബു സിദ്രമാളിൽ ഷോപ് ആൻഡ് വിൻ പ്രമോഷനും ആരംഭിച്ചതായി ലുലു അറിയിച്ചു. രണ്ട് ടൊയോട്ട ലാൻഡ് ക്രൂയിസർ കാറുകളും വിവിധ ഉൽപന്നങ്ങളും ഡിസ്കൗണ്ടുകളും സമ്മാനമായി നൽകിയാണ് പ്രമോഷൻ ആരംഭിച്ചത്. മാർച്ച് 19ന് തുടങ്ങിയ ഷോപ് ആൻഡ് വിൻ പ്രമോഷൻ പെരുന്നാൾ വരെ നീളും.
രണ്ടുവർഷത്തെ ഇടവേളക്കുശേഷം, എല്ലാ അർഥത്തിലും ആസ്വാദ്യകരമായ റമദാനാണ് വരുന്നത്. പരസ്പരം കാണാനും പുറത്തിറങ്ങാനും കഴിയുന്ന റമദാനെ വരവേൽക്കുകയാണ് എല്ലാവരും. ഒപ്പം, ഏറ്റവും മികച്ച ഷോപ്പിങ്ങിനുള്ള സമയംകൂടിയാക്കിമാറ്റാൻ ലുലു ഹൈപർമാർക്കറ്റ് തയാറായി കഴിഞ്ഞു -ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഏറ്റവും മികച്ച ഉൽപന്നങ്ങളും ആകർഷകമായ പ്രമോഷനുകളുമാണ് ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.