ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് അബു സിദ്റ മാളിൽ റമദാൻ സൂഖ്
text_fieldsലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് അബു സിദ്റ മാളിൽ ആരംഭിച്ച റമദാൻ സൂഖ്
ദോഹ: ലുലു ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് അബു സിദ്റ മാൾ വിശുദ്ധ മാസത്തിനായി തയാറെടുക്കുന്ന ഉപഭോക്താക്കൾക്കായി രൂപകൽപന ചെയ്ത റമദാൻ സൂഖ് പ്രവർത്തനം തുടങ്ങി. ഫെബ്രുവരി 14ന് ആരംഭിച്ച് മാർച്ച് 10 വരെ പ്രവർത്തിക്കുന്ന സൂഖ് റമദാൻ അവശ്യസാധനങ്ങളുടെ വിശാലമായ ശ്രേണിയിൽ അവിശ്വസനീയമായ ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.
അബു സിദ്റ മാളിലെ റമദാൻ സൂഖിൽ ഉപഭോക്താക്കൾക്ക് ആവശ്യമായതെല്ലാം അവിശ്വസനീയമായ വിലയിൽ ലഭിക്കും. പലചരക്ക് സാധനങ്ങൾ, പാൻട്രി സ്റ്റേപ്പിൾസ്, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ തുടങ്ങിയവക്കെല്ലാം പ്രത്യേക പ്രമോഷനുകളും ഡിസ്കൗണ്ടുകളും ലഭ്യമാണ്.
ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ ആവശ്യങ്ങൾക്കും സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന റമദാൻ സൂഖിന് ആതിഥേയത്വം വഹിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് അബു സിദ്റ ലീസിങ് ആൻഡ് മാൾ മാനേജർ ഹാറൂൺ കദ്രി പറഞ്ഞു.
റമദാൻ ഷോപ്പിങ് എളുപ്പത്തിലും താങ്ങാനാവുന്ന വിലയിലും എല്ലാവർക്കും കൂടുതൽ ആസ്വാദ്യകരവുമാക്കാൻ ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യാർഥം അബു സിദ്റ മാളിന്റെ പ്രധാന ഏരിയയിലാണ് സൂഖ് സ്ഥിതി ചെയ്യുന്നത്. സ്റ്റോക്ക് തീരുന്നതിന് മുമ്പ് സൂഖ് സന്ദർശിക്കാനും എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.