റമദാൻ: ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന കർശനം
text_fieldsദോഹ: വിശുദ്ധ റമദാൻ അടുത്തിരിക്കേ രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങളിലും കടകളിലും പരിശോധന ശക്തമാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവിഡ്-19 വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കടകളിലെ ജീവനക്കാരും ആവശ്യമായ ആരോഗ്യ സുരക്ഷ മുൻകരുതലുകളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റമദാന് മുന്നോടിയായി ആരംഭിച്ച പരിശോധന നടപടികൾ കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് മുനിസിപ്പാലിറ്റികൾ. ഇതിെൻറ ഭാഗമായി റസ്റ്റാറൻറുകൾ, കഫറ്റീരിയകൾ, അറവുശാലകൾ, വാണിജ്യ കോംപ്ലക്സുകൾ, സൊസൈറ്റികൾ, കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ സുരക്ഷ, ഉൽപന്നങ്ങൾക്ക് നൽകിയിരിക്കുന്ന സ്പെഷൽ ഓഫറുകൾ, സംഭരണ മാനദണ്ഡങ്ങളും രീതികളും പാലിക്കുന്നത് ഉറപ്പുവരുത്തുക എന്നിവയും പരിശോധിക്കും.
മാംസം, മത്സ്യം വിൽക്കപ്പെടുന്ന സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. റമദാനിൽ രണ്ട് ഘട്ടങ്ങളിലായിരിക്കും (രാവിലെയും വൈകുന്നേരവും) ജീവനക്കാരുടെ ജോലി സമയം. വെറ്ററിനറി ഇൻസ്പെക്ടർമാരുടെ ജോലി സമയം രാവിലെ 5 മുതൽ വൈകീട്ട് നാല് വരെയായിരിക്കും. പുതുതായി ആരംഭിച്ച അൽ ശീഹാനിയ ഉൾപ്പെടെയുള്ള എല്ലാ അറവ്ശാലകളും രാവിലെ അഞ്ച് മുതൽ വൈകീട്ട് നാലു വരെ എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.