റമദാൻ: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കാമ്പയിൻ
text_fieldsദോഹ: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങൾ കുറക്കുകയും തെറ്റായ ഗതാഗത സംസ്കാരം നിർത്തലാക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ലക്ഷ്യംവെച്ചുള്ള ഗതാഗത വകുപ്പിെൻറ കാമ്പയിന് തുടക്കമായി. ഗതാഗത വകുപ്പിലെ പേട്രാൾസ് ആൻഡ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ സെക്ഷനാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.പരിശോധനയിൽ നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച അധികൃതർ, പത്തോളം വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്തതായി ഫസ്റ്റ് ലെഫ്. സഅദ് തലാൽ അൽ റുമൈഹി പറഞ്ഞു. ഗതാഗത സുരക്ഷ ഉറപ്പുവരുത്തുക, വാഹനാപകടങ്ങൾ കുറക്കുക, വാഹനാപകടം മൂലമുള്ള മരണങ്ങളും പരിക്കുകളും കുറക്കുകയെന്ന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കാമ്പയിൻ.
എല്ലാ വർഷവും റമദാൻ മാസത്തിൽ ഗതാഗത വകുപ്പ് കാമ്പയിനുമായി മുന്നിട്ടിറങ്ങാറുണ്ട്. റമദാൻ അവസാനം വരെ തുടരുന്ന കാമ്പയിനിലൂടെ ഗതാഗത നിയമലംഘനങ്ങൾ കുറക്കുകയാണ് ലക്ഷ്യമെന്നും അൽ റുമൈഹി കൂട്ടിച്ചേർത്തു. റസിഡൻഷ്യൽ ഏരിയകളിൽ വലിയ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത് തടയും. അമിതവേഗത, അശ്രദ്ധയോടെയുള്ള ൈഡ്രവിങ്, ഡ്രിഫ്റ്റിങ് എന്നിവ തടയും. നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
പൊതുജനങ്ങളിൽ നിന്നും ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ചുള്ള പരാതികൾ സ്വീകരിക്കുന്നതിനായി ഗതാഗത ജനറൽ ഡയറക്ടറേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തുകയാണെങ്കിൽ വിവരമറിയിക്കണം.ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും സ്വയം അപകടത്തിലാകരുതെന്നും മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കരുതെന്നും അദ്ദേഹം ൈഡ്രവർമാരോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.