Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറാ​സ്‍ല​ഫാ​ൻ...

റാ​സ്‍ല​ഫാ​ൻ ക​മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി

text_fields
bookmark_border
mental health programme
cancel
camera_alt

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് റാ​സ്‍ല​ഫാ​ൻ ക​മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാം ന​ട​ത്തി​യ

പ​രി​പാ​ടി​യി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: ലോ​ക​മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് റാ​സ്‍ല​ഫാ​ൻ ക​മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാം മാ​ന​സി​കാ​രോ​ഗ്യ, തൊ​ഴി​ലാ​ളി സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും മ​റ്റു​മാ​യി ശി​ൽ​പ​ശാ​ല​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ന്നു. അ​ൽ ഖോ​ർ സ്​​പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 14 ക​മ്പ​നി​ക​ളി​ൽ നി​ന്നാ​യി 870 തൊ​ഴി​ലാ​ളി​ക​ൾ പ​​ങ്കെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള മാ​ന​സി​കാ​രോ​ഗ്യ നി​ർ​ദേ​ശ​ങ്ങ​ൾ, അ​വ​രു​ടെ ക്ഷേ​മ​ത്തി​ലും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യി​ലും മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്റെ പ്രാ​ധാ​ന്യം, റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള മാ​ന​സി​കാ​രോ​ഗ്യ അ​വ​ബോ​ധം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ല​ക്ഷ്യ​ങ്ങ​ൾ.

വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ക​രു​ത്തി​ന് മാ​ന​സി​കാ​രോ​ഗ്യം പ്ര​ധാ​ന​ഘ​ട​ക​മാ​ണെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള ശ്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ ഈ ​പ​രി​പാ​ടി​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മീ​ഡി​യ സ്റ്റ​ഡീ​സ് മേ​ധാ​വി ​ശൈ​ഖ അ​ൽ അ​നൂ​ദ് ആ​ൽ ഥാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsRas Laffan Community OutreachMental Health Programme
News Summary - Ras laffan Community Outreach Mental Health Programme
Next Story