റാസ് ലഫാൻ തുറമുഖം ഗ്രീൻ അവാർഡ് ശൃംഖലയിൽ
text_fieldsദോഹ: പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഖത്തർ പെട്രോളിയത്തിൻെറ റാസ് ലഫാൻ തുറമുഖത്തിന് ഗ്രീൻ അവാർഡ് നെറ്റ്വർക്കിെൻറ അംഗീകാരം.
ഏറ്റവും പുതിയ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്ന എൽ.എൻ.ജി കപ്പലുകളെ അംഗീകരിക്കുന്നതിനും ഇൻസെൻറിവ് നൽകുന്നതിനുമായി ഖത്തർ പെേട്രാളിയവും ഗ്രീൻ അവാർഡ് ഫൗണ്ടേഷനും സഹകരിച്ച് പ്രവർത്തിക്കുന്നതിൻെറ ഭാഗം കൂടിയാണ് ഈ അംഗീകാരം. അേറബ്യൻ ഉൾക്കടലിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ തുറമുഖം കൂടിയാണിത്. പ്രകൃതി വാതകത്തിെൻറ ആഗോള വിതരണ ശൃംഖലയിലെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന കേന്ദ്രമായ റാസ് ലഫാൻ തുറമുഖത്ത് പ്രതിവർഷം ആയിരത്തിലധികം എൽ.എൻ.ജി ടാങ്കർ കപ്പലുകളാണ് എത്തുന്നത്.
1996ൽ ആരംഭിച്ചതു മുതൽ പ്രവർത്തനങ്ങളിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിലും റാസ് ലഫാൻ തുറമുഖം കണിശത പുലർത്തുന്നു. എൽ.എൻ.ജി ഷിപ്പിങ് കപ്പലുകൾക്ക് ഗ്രീൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതിെൻറ ഭാഗമായി ഖത്തർ ഗ്യാസുമായി ചേർന്നും തുറമുഖം പ്രവർത്തിക്കുന്നുണ്ട്.ഗ്രീൻ അവാർഡ് ഇൻസെൻറിവ് െപ്രാവൈഡർ എന്ന നേട്ടം കൈവരിച്ച റാസ് ലഫാൻ തുറമുഖത്തെ അഭിനന്ദിക്കുെന്നന്നും ഖത്തർ പെേട്രാളിയത്തിെൻറ പരിസ്ഥിതി പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരവും നാഴികക്കല്ലുമാണിതെന്നും ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.