റഷ്യയിലെ വിമാനത്താവളത്തില്‍ ഖത്തർ ഒാഹരി സ്വന്തമാക്കുന്നു
text_fieldsദോഹ: റഷ്യയിലെ നുകോവോ വിമാനത്താവളത്തില്‍ ഖത്തർ എയർവേയ്സ് 20 ശതമാനം ഓഹരി സ്വന്തമാക്കുന്ന ു. ഒാഹരി പങ്കാളിത്തത്തിനായി ഖത്തര്‍ എയര്‍വേയ്സ് ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര ്‍ട്ട്. യാത്രാ ഗതാഗതത്തിെൻറ കാര്യത്തില്‍ മോസ്കോയിലെ മൂന്നാമത്തെ വലിയ വിമാനത്താവളമാണ് നുകോവോ. ഈ വര്‍ഷം അവസാനത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട കരാറിലേക്കെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍ സൂചിപ്പിച്ചു.
ഷെരിമെത്യേവോ, ദുമോദെദോവോ, എന്നിവയാണ് റഷ്യയിലെ വലിയ വിമാനത്താവളങ്ങള്‍. ഇതില്‍ ദുമോദെദോവോ വിമാനത്താവളം 30 ശതമാനം ഓഹരി വില്‍ക്കാനൊരുങ്ങുകയാണ്. ആ വിമാനത്താവളത്തില്‍ ഓഹരിപങ്കാളിത്തം പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരു സ്ഥലത്ത് ഒന്നിലധികം വിമാനത്താവളത്തില്‍ നിക്ഷേപം നടത്തില്ലെന്നായിരുന്നു അല്ബാകിറിെൻറ മറുപടി. കഴിഞ്ഞവര്‍ഷം ഹമദ് രാജ്യാന്തരവിമാനത്താവളത്തില്‍ 35 മില്യണ്‍ യാത്രക്കാരെയാണ് കൈകാര്യം ചെയ്തത്. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 42 മില്യണിലധികമാകുമെന്നാണ് പ്രതീക്ഷ. ഉപരോധം കാരണം പത്തുശതമാനത്തോളം യാത്രാഗതാഗതമാണ് വിമാനത്താവളത്തിന് നഷ്ടമായത്. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ ആ നഷ്ടം തരണം ചെയ്തിട്ടുണ്ടെന്നും അല്‍ബാകിര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.