Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവായിച്ചും ഉറക്കെ...

വായിച്ചും ഉറക്കെ പറഞ്ഞും ഒരുക്കത്തിലാണ്​

text_fields
bookmark_border
വായിച്ചും ഉറക്കെ പറഞ്ഞും ഒരുക്കത്തിലാണ്​
cancel

ദോഹ: ഇംഗ്ലീഷിലും മലയാളത്തിലും ഫൈനൽ റൗണ്ടിൽ ഇടംപിടിച്ച മിടുക്കരുണ്ട്​ സീനിയർ വിഭാഗങ്ങളിൽ. വിദേശമണ്ണിൽ പഠിക്കു​​േമ്പാഴൂം അവർ മലയാളവും മുറുകെ പിടിക്കുന്നുവെന്നത്​ പ്രതീക്ഷയാണ്​. കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയവരിൽ മൂന്നു പേർ ഇംഗ്ലീഷിലും മലയാളത്തിലും ഫൈനലിലുണ്ട്​. സ്​നേഹ ടോം, അഷ്​കർ മുഹമ്മദ്​, ജോൺ പോൾ ലോറൻസ്​ എന്നിവർ. ഇവർക്ക്​ പുറമെ, ഇംഗ്ലീഷ്​ സീനിയറിൽ ഫൈനലിൽ ഇടംപിടിച്ച മൂന്നു പേർ ഇതാ ഇവിടെയുണ്ട്​.

എ.എം. രക്ഷ

സീനിയർ ഇംഗ്ലീഷ്​ വിഭാഗത്തിലാണ്​ ബിർല പബ്ലിക്​ സ്​കൂളിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥിനിയായ എ.എം. രക്ഷ മത്സരിക്കുന്നത്​. മൈസൂരു സ്വദേശിനിയായ കൊച്ചുമിടുക്കി സ്​പീക്കപ്​ ഖത്തർ പ്രസംഗ മത്സരത്തിൻെറ ഫൈനൽ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ്​ ഇപ്പോൾ. ഗഹനമായ വായനയും പത്രങ്ങൾ ഉൾപ്പെടെയുള്ളവയിലൂടെ പൊതുവിജ്​ഞാനവും തേടിപ്പിടിച്ചാണ്​ ഒരുക്കം.


കുറിപ്പുകളെല്ലാം ​തയാറാക്കി, ഇപ്പോൾ പ്രസംഗം പരിശീലിച്ചുകൊണ്ടാണ്​ ഫൈനലിനായി ഒരുങ്ങുന്നതെന്ന്​ കൊച്ചുമിടുക്കി പറയുന്നു. ഫൈനലിന്​ മുന്നോടിയായി ഒരുക്കിയ പരിശീലന ക്യാമ്പ്​ ആത്​മവിശ്വാസം നൽകുന്നതായിരുന്നു. സദസ്സിനെ അഭിമുഖീകരിക്കു​േമ്പാൾ വേണ്ട മുൻകരുതലുകളും സ്​റ്റേജ്​ ഭയങ്ങളും ഒഴിവാക്കാൻ ആവശ്യമായ ടിപ്​സുകൾ നൽകി -രക്ഷ പറയുന്നു.

ദിയ നോബ്​ൾ

ഭവൻസ്​ പബ്ലിക്​ സ്​കൂളിലെ ഒമ്പതാം ക്ലാസുകാരിയായ ദിയ നോബ്​ളിന്​ പ്രസംഗം മാത്രമല്ല, നൃത്തവും മോണോആക്​ടും ചിത്രരചനയും പെയിൻറിങ്ങും ഉൾപ്പെടെ എല്ലാം വഴങ്ങും. സ്​കൂൾതലത്തിൽ കലാതിലകമായിരുന്നു ഈ കൊച്ചുമിടുക്കി. കലാമത്സരങ്ങളിലെ സജീവ സാന്നിധ്യമായി പ​ങ്കെടുത്തതിലെല്ലാം വിജയം കൊയ്​താണ്​ അവൾ 'സ്​പീക്കപ്​ ഖത്തർ' ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചത്​.


സീനിയർ ഇംഗ്ലീഷ്​ വിഭാഗത്തിൽ അവസാന പോരാട്ടത്തിനായുള്ള ഒരുക്കത്തിലാണ്​. വിഷയാധിഷ്​ഠിതമായി കുറിപ്പുകൾ തയാറാക്കി സജീവമായ തയാറെടുപ്പിലാണ്​ കൊച്ചുമിടുക്കി. പുസ്​തകങ്ങളും വിജ്​ഞാന കോശവും ഇൻറർനെറ്റിൽനിന്നുള്ള ലേഖനങ്ങൾ വായിച്ചും പ്രസംഗം പരിശീലിച്ചും ഫൈനലിന്​ ഒരുങ്ങുന്നുവെന്ന്​ ദിയ പറയുന്നു. കോട്ടയം സംക്രാന്തി സ്വദേശിയാണ്​ ഈ കൊച്ചുമിടുക്കി.

സ്​നേഹമിശ്ര

ശാന്തിനികേതൻ ഇന്ത്യൻ സ്​കൂളിലെ 10ാം ക്ലാസുകാരിയാണ്​ സ്​നേഹമിശ്ര. ഒഡിഷ ഭുവനേശ്വർ സ്വദേശി. സീനിയർ ഇംഗ്ലീഷ്​ വിഭാഗത്തിൽ മത്സരിക്കുന്നു.


ഇൻറർ സ്​കൂൾതല മത്സരങ്ങളിലും ഒഡിഷ കമ്യൂണിറ്റി പരിപാടികളിലും വിവിധ മത്സരങ്ങളിൽ പ​ങ്കെടുക്കുകയും വിജയിക്കുകയും ചെയ്​ത അനുഭവ സമ്പത്തുമായാണ്​ കൊച്ചുമിടുക്കി സ്​പീക്കപ് ഖത്തർ ഫൈനൽ റൗണ്ടിന്​ ഒരുങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Speak up qatar
News Summary - Ready to read and say aloud
Next Story