റിയൽ എസ്റ്റേറ്റ് യു.എസിൽ ഖത്തറിന് പുതിയ സ്വത്ത്
text_fieldsദോഹ: യു.എസിലെ കാലിഫോർണിയയിൽ ഖത്തറിന് റിയൽ എസ്റ്റേറ്റ് മേഖ ലയിൽ വൻ നേട്ടം. ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (ക്യു.െഎ.എ), ഡൗഗ്ല സ് ഇമ്മറ്റ് എന്നീ സ്ഥാപനങ്ങൾ കാലിഫോർണിയയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ 365 മില്യൺ ഡോളറിെൻറ വസ്തുവകകൾ സ്വന്തമാക്കി. വെസ്റ്റ്വുഡിലെ വൻകിട താമസ കേന്ദ്രമായ ദ െഗ്ലൻഡനിൽ ആണ് വസ്തുവകകൾ സ്വന്തമാക്കിയത്. 350 അപ്പാർട്മെൻറുകൾ ആണ് ഇതിൽ ഉള്ളത്. 50,000 സ്ക്വയർ ഫീറ്റ് ആണ് ഇതിെൻറ മൊത്തം വിസ്തൃതി. വെസ്റ്റ്വുഡിലെ റൊണാൾഡ് റീഗൻ യു.സി.എൽ.എ മെഡിക്കൽ സെൻറർ, യു.സി.എൽ.എ കാമ്പസ് എന്നിവിടങ്ങൾക്ക് അടുത്തായാണ് ദ െഗ്ലൻഡൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ 300 പ്രാദേശിക കടകളും റസ്റ്റാറൻറുകളും ഉണ്ട്. ഇവിടെ മുൻകാലത്ത് ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും ഡൗഗ്ലസ് എമ്മിറ്റും ഉന്നത സൗകര്യങ്ങൾ ഉള്ള ഒാഫിസ് കെട്ടിടങ്ങൾ സ്വന്തമാക്കിയിരുന്നു. ഇത് 1.7 മില്യൺ സ്ക്വയർ ഫീറ്റിൽ ആണുള്ളത്. 2028ലെ ഒളിമ്പിക് വില്ലേജും സ്ഥിതി ചെയ്യുക വെസ്റ്റ്വുഡിൽ ആണെന്ന പ്രത്യേകതയുമുണ്ട്.
മറ്റിടങ്ങളിലും ഇൗ രണ്ട് സ്ഥാപനങ്ങൾക്കും വസ്തുവകകൾ ഉണ്ട്. വെസ്റ്റ് ലോസ്ആഞ്ജലസിലെ ഒമ്പത് ഒാഫിസ് കെട്ടിടങ്ങൾ, ഡൗൺടൗൺ സാൻറ മോണിക്കയിലെ വിൽഷിർ ബൗൽവാർഡ് എന്നിവയാണ് മുൻകാലങ്ങളിൽ വാങ്ങിയത്. ഇതായിരുന്നു ഇരു സ്ഥാപനങ്ങളുടെയും സംയുക്ത റിയൽ എസ്റ്റേറ്റ് നിക്ഷേപ ഇടപാടുകൾ. വരുംവർഷങ്ങളിൽ യു.എസിൽ ഉടനീളം 45 ബില്യൺ ഡോളറിെൻറ നിക്ഷേപം എന്നതും ഇൗ സ്ഥാപനങ്ങളുടെ ലക്ഷ്യമാണ്. യു.എസിലെ തങ്ങളുെട നിക്ഷേപത്തിെൻറ വൈവിധ്യവത്കരണമാണ് ഇതിലൂടെ ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. ഡൗഗ്ലസ് എമ്മിറ്റ് തങ്ങളുടെ വിശ്വസ്ത പങ്കാളി ആണെന്നും യു.എസിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപം നടത്താൻ അവരുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും ക്യു.െഎ.എ സി.ഇ.ഒ മൻസൂർ അൽ മഹ്മൂദ് പറഞ്ഞു.
അമേരിക്കയിൽ ദീർഘകാല നിക്ഷേപ പദ്ധതികൾ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനുള്ള പരിപാടികൾ പുരോഗമിക്കുകയാണ്. തങ്ങൾക്ക് യു.എസ് എന്നത് ഏറ്റവും പ്രധാന കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. 2028 ഒളിമ്പിക് വില്ലേജുമായി ബന്ധപ്പെട്ട തങ്ങളുടെ സംരംഭങ്ങൾ വികസിപ്പിക്കുകയാണെന്ന് ഡൗഗ്ലസ് എമ്മിറ്റിെൻറ സി.ഇ.ഒ ജോർഡൻ കപ്ലൻ പറഞ്ഞു. റെസിഡൻഷ്യൽ സംരംഭങ്ങളുടെ വ്യാപ്തി ലോസ്ആഞ്ജലസിൽ വ്യാപിപ്പിക്കുകയെന്ന ദീർഘകാല പദ്ധതിയാണ് മുന്നിലുള്ളത്. ഇതിനായി ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.