റിയൽ എസ്റ്റേറ്റ് വ്യാപാര മൂല്യം 96.55 കോടി
text_fieldsദോഹ: രാജ്യത്തെ റിയൽ എസ്റ്റേറ്റ് വ്യാപാര മൂല്യത്തിൽ നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. ഫെബ്രുവരിയിൽ നീതിന്യായ മന്ത്രാലയത്തിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗത്തിൽ വിൽപന കരാറുകളിലെ റിയൽ എസ്റ്റേറ്റ് വ്യാപാര മൂല്യം 96.55 കോടി റിയാൽ കവിഞ്ഞു. മന്ത്രാലയം പുറത്തിറക്കിയ റിയൽ എസ്റ്റേറ്റ് അനലിറ്റിക്കൽ ബുള്ളറ്റിനിലെ വിവരങ്ങൾ പ്രകാരം ഈ മാസം 268 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടന്നത്.
റിയൽ എസ്റ്റേറ്റ് വിപണി സൂചിക പ്രകാരം മാർച്ചിലെ സാമ്പത്തിക മൂല്യത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്ന മുനിസിപ്പാലിറ്റികളിൽ ദോഹ, അൽ റയ്യാൻ, അൽ ദആയിൻ എന്നിവരാണ് മുന്നിൽ. അൽ ഷഹാനിയയാണ് ഏറ്റവും പിറകിൽ. ഫെബ്രുവരിയിൽ ദോഹ മുനിസിപ്പാലിറ്റിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ സാമ്പത്തിക മൂല്യം 32 ദശലക്ഷം കവിഞ്ഞതായി സൂചികയിൽ ചൂണ്ടിക്കാട്ടി. റയ്യാനിൽ 25 ദശലക്ഷവും ദആയിൻ മുനിസിപ്പാലിറ്റിയിൽ 15 ദശലക്ഷവുമായിരുന്നു രേഖപ്പെടുത്തിയത്.
ട്രേഡഡ് സ്പേസ് സൂചികയുടെ അടിസ്ഥാനത്തിൽ മാർച്ച് മാസത്തിൽ വ്യാപാരം ചെയ്ത റിയൽ എസ്റ്റേറ്റ് ഇടങ്ങളുടെ കാര്യത്തിൽ അൽ റയ്യാൻ, അൽ വക്റ, ദോഹ മുനിസിപ്പാലിറ്റികളാണ് മുന്നിലുള്ളത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ (വിറ്റ വസ്തുവകകൾ) സൂചികയിൽ മാർച്ച് മാസത്തിൽ ഏറ്റവും സജീവമായ മുനിസിപ്പാലിറ്റി അൽ റയ്യാനാണ്. ദോഹ, അൽ ദആയിൻ എന്നിവയാണ് തൊട്ടുപിറകിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.