റിയൽ എസ്റ്റേറ്റ് കമ്മിറ്റി പുനഃസംഘടന പ്രഖ്യാപിച്ച് ഖത്തർ ചേംബർ
text_fieldsദോഹ: ലക്ഷ്യങ്ങളും പ്രവർത്തന രീതികളും ഭേദഗതിവരുത്തിക്കൊണ്ട് റിയൽ എസ്റ്റേറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഖത്തർ ചേംബർ. റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും, മേഖലയുടെ വികസനവും, സമിതിയുടെ കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതിന് അനുബന്ധ സമിതികളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ചേംബർ ചർച്ച ചെയ്തു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് പഠനം നടത്താനും റിപ്പോർട്ട് അധികാരികൾക്ക് സമർപ്പിക്കാനും സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
വാണിജ്യ-വ്യവസായ മന്ത്രിയുടെ ഉത്തരവിലെ സ്ഥിര, താൽക്കാലിക, സംയുക്ത സമിതികളുമായി ബന്ധപ്പെട്ട ആഭ്യന്തര നിയന്ത്രണങ്ങളിലെ വ്യവസ്ഥകൾ ഖത്തർ ചേംബറിൽ നടന്ന സെഷനിൽ റിയൽ എസ്റ്റേറ്റ് സമിതി യോഗം അവലോകനം ചെയ്തു. സമിതി ചെയർമാനും ബോർഡ് അംഗവുമായ അബ്ദുറഹ്മാൻ അബ്ദുൽ ജലീൽ അബ്ദുൽ ഗനി അധ്യക്ഷത വഹിച്ചു.
രാജ്യത്തെ സ്വകാര്യ റിയൽ എസ്റ്റേറ്റ് മേഖലയിലെ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച തുടർ പ്രവർത്തനങ്ങളാണ് സമിതിയുടെ പ്രധാന ചുമതലകളിലൊന്ന്.
മേഖലയുടെ വികസനത്തിന് പ്രവർത്തിക്കുന്ന നിയമങ്ങളും മറ്റും അവലോകനം ചെയ്യുക, നേരിടുന്ന പ്രശ്നങ്ങളെ പഠിക്കുകയും പരിഹാരം കാണുകയും ചെയ്യുക. ആവശ്യമായ ശിപാർശകൾ നൽകുക എന്നിവയും സമിതിയുടെ ജോലികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.