റിയൽ എസ്റ്റേറ്റ് ഇടപാടിൽ മുന്നിൽ ദോഹ
text_fieldsദോഹ: കഴിഞ്ഞവര്‍ഷം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വൻ വർധനവ്. വികസനാസൂത്രണ സ്ഥിതി വ ിവരക്കണക്ക് മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ് ങളുള്ളത്. ഇടപാടിൽ മുന്നില്‍ നിൽക്കുന്നത് ദോഹ മുനിസിപ്പാലിറ്റിയാണ്. 2018ല്‍ 10.7ബില്യണ്‍ ഖത്തര്‍ റിയാലിെൻറ റിയല്‍എസ്റ്റേറ്റ് ഇടപാടുകളാണ് ദോഹയില്‍ നടന്നത്. രാജ്യത്തെ പ്രൈം റിയല്‍ എസ്റ്റേറ്റ് വിപണിയായി ദോഹ മാറിയിട്ടുണ്ട്.
മറ്റു മുനിസിപ്പാലിറ്റികളിലെ വലിയ വസ്തുവകകളുടെ മൂല്യത്തേക്കാള്‍ വളരെ കൂടുതലാണ് ദോഹ മുനിസിപ്പാലിറ്റിയിലെ ചെറിയ വസ്തുവകകള്ക്കുള്ളത്. മറ്റു മേഖലകളിലെ ഇടപാടുകളുടെ എണ്ണത്തേക്കാള്‍ കുറവാണ് ദോഹയില്‍ രേഖപ്പെടുത്തുന്നതെങ്കിലും മൂല്യം വളരെ കൂടുതലാണ്. പേള്‍ ഖത്തര്‍, മുശൈരിബ് ഡൗണ്ടൗണ് ദോഹ, വെസ്റ്റ്ബേ തുടങ്ങി സുപ്രധാന റസിഡന്‍ഷ്യല്‍ വാണിജ്യ വസ്തുവകകളാണ് ദോഹയിലുള്ളത്.
അല്‍വഖ്റ, അല്‍ദായേന്‍ മുനിസിപ്പാലിറ്റികളില്‍ അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. രാജ്യത്തെ വികസിച്ചുവരുന്ന സുപ്രധാന റിയല്‍ എസ്റ്റേറ്റ് വിപണികളാണ് ഇവ രണ്ടും. 2017നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം റസിഡന്‍ഷ്യല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങളില്‍ 11 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പേള്‍ ഖത്തറില്‍ ഒരു സ്ക്വയര്‍മീറ്ററിന് 12500 റിയാല്‍ മുതല്‍ 15,000റിയാല്‍വരെയാണ് വില്‍പ്പന മൂല്യം. റിയൽ എസ്റ്റേറ്റ് ഇടപാടിൽ രണ്ടാംസ്ഥാനത്ത് അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയാണ്. അല്ദായേനാണ് മൂന്നാംസ്ഥാനത്ത്.
അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്ന വഖ്റ മുനിസിപ്പാലിറ്റിയാണ് നാലാമത്. അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയില്‍ 6.37ബില്യണ്‍ റിയാലിന്റെ റിയല്എസ്്റ്റേറ്റ് ഇടപാടുകളാണ് കഴിഞ്ഞവര്‍ഷം നടന്നത്. ദായേന് മുനിസിപ്പാലിറ്റിയില്‍ 2.76 ബില്യണ്‍ റിയാലിെൻറയും വഖ്റ മുനിസിപ്പാലിറ്റിയില്‍ 1.84 ബില്യണ്‍ റിയാലിെൻറയും റിയല്‍എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.