നടൻ നന്ദമുരി ബാലകൃഷ്ണക്ക് സ്വീകരണം
text_fieldsദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ പ്രമുഖ തെലുങ്ക് നടനും ആന്ധ്രപ്രദേശ് എം.എൽ.എയുമായ നന്ദമുരി ബാലകൃഷ്ണക്ക് എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ സ്വീകരണം നൽകി. അശോക ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ചലച്ചിത്ര പ്രേമികൾ പങ്കെടുത്തു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പദ്മ കാറി മുഖ്യാതിഥിയായി.
തെന്നിന്ത്യൻ ചലച്ചിത്ര ഇതിഹാസവും പിതാവുമായ മുൻ മുഖ്യമന്ത്രി എൻ.ടി രാമറാവുവിന്റെ ഓർമകൾ പങ്കുവെച്ച് നന്ദമുരി ബാലകൃഷ്ണ സംസാരിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ അപെക്സ് ബോഡി ഭാരവാഹികൾ, കമ്യൂണിറ്റി ലീഡേഴ്സ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.