ഖിഫ് പുതിയ അംഗങ്ങൾക്ക് സ്വീകരണം
text_fieldsഖിഫ് നിർവാഹക സമിതി അംഗങ്ങൾക്ക് നൽകിയ സ്വീകരണം
ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖിഫ്) സംഘടിപ്പിച്ചുവരുന്ന ഖത്തർ കേരള അന്തർ ജില്ല ഫുട്ബാൾ ടൂർണമെൻറിന്റെ സീസൺ 14നായുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി രൂപം നൽകിയ ഖിഫ് നിർവാഹക സമിതിയിലെ അംഗങ്ങൾക്ക് സ്വീകരണം നൽകി.
ദോഹയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന സ്വീകരണ ചടങ്ങിൽ പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. ഖിഫ് സംഘടന സ്ട്രക്ച്ചർ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം വിശദീകരിച്ചു. ‘ഖിഫ് ചരിത്രത്തിലൂടെ’ ശീർഷകത്തിൽ പ്രോട്ടോകോൾ ചീഫ് ഹുസൈൻ കടന്നമണ്ണ സംസാരിച്ചു.
ഡോ. അബ്ദുസ്സമദ്, ഷറഫ് പി. ഹമീദ്, റഷീദ് അഹ്മദ്, ആഷിഖ് വടകര, ഹംസ കരിയാട് എന്നിവരെ ഖിഫ് ഭരവാഹികളായ മുഹമദ് ഹനീഫ്, നിസ്താർ പട്ടേൽ, അബ്ദുറഹീം, ബഷീർ, അഡ്വ. ഇഖ്ബാൽ എന്നിവർ ഔപചാരികമായി സ്വീകരിച്ചു.
ഖിഫ് ടൂർണമെൻറുകളിൽ വർഷങ്ങളായി സൗജന്യ വൈദ്യ സേവനം നിർവഹിക്കുന്ന മെഡിക്കൽ ടീം അംഗങ്ങളായ ടി.കെ. ശമീം അലി, ഷാനവാസ് നീലിക്കണ്ടി, ഷാഹിർ എം.ടി. എന്നിവരെ ആദരിച്ചു. പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉപഹാരം നൽകി. ‘ഖിഫ്’ ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൻ സ്വാഗതവും വൈസ് പ്രസിഡന്റ് നിസ്താർ പട്ടേൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.