കോവിഡ് പ്രതിരോധ പോരാളികൾക്ക് അംഗീകാരം: ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് എംബസി സേവനത്തിന് പ്രത്യേക സംവിധാനം
text_fieldsദോഹ: കോവിഡ് പ്രതിരോധത്തിെൻറ മുൻനിരപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ എംബസിയുടെ പ്രത്യേക അംഗീകാരം. ഖത്തറിലെ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഇനി പ്രത്യേക സംവിധാനം ഒരുക്കുന്നു. ഖത്തറിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരായ ഡോക്ടർമാർ, നഴ്സുകാർ, ലാബ് ടെക്നീഷ്യൻമാർ, ആംബുലൻസ് ജീവനക്കാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്ക് ഇനിമുതൽ കോൺസുലാർ സേവനങ്ങൾ അടക്കമുള്ളവക്ക് ഇന്ത്യൻ എംബസിയിൽ പ്രത്യേക ഓൺലൈൻ സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർക്കു മാത്രമായാണ് ഈ ഓൺലൈൻ അപ്പോയിൻറ്മെൻറ് സംവിധാനം. ഇതിലൂടെ വിവിധ സേവനങ്ങൾക്കായി അപേക്ഷിക്കാനും അപ്പോയിൻറ്മെൻറ് നേടാനും കഴിയും. https://www.indianembassyqatar.gov.in/apptmnt_healthcare എന്നതാണ് ഇതിനുള്ള ലിങ്ക്. പാസ്പോർട്ട്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി), അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ആരോഗ്യ പ്രവർത്തകർക്ക് ഈ ലിങ്കിലൂടെ അപ്പോയിൻറ്മെൻറ് നേടാനാകും.
പാസ്പോർട്ട് നമ്പർ, ക്യു.ഐ.ഡി നമ്പർ, പേര്, ജനന തീയതി, ഇ-മെയിൽ, മൊൈബൽ നമ്പർ, ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ, നഴ്സിങ് എയ്ഡ്, ലാബ് ടെക്നീഷ്യൻ, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫ് എന്നീ ഏത് തസ്തികയിലാണ് ജോലി ചെയ്യുന്നത്, ജോലിസ്ഥലത്തിെൻറ വിലാസം, ആരോഗ്യ പ്രവർത്തകെൻറ തിരിച്ചറിയൽ കാർഡ്, ഏത് ദിവസവും സമയത്തുമാണ് അപ്പോയിൻറ്മെൻറ് വേണ്ടത് എന്നീ വിവരങ്ങളാണ് ഈ ലിങ്കിലുള്ള ഫോറത്തിൽ നൽകേണ്ടത്.
ആരോഗ്യപ്രവർത്തകർ ആഗ്രഹിക്കുന്ന തീയതിക്കും സമയത്തും അപ്പോയിൻറ്മെൻറ് ലഭിക്കാൻ മുൻഗണന ലഭിക്കും എന്നതാണ് ഈ സംവിധാനത്തിെൻറ പ്രേത്യകത. ലിങ്കിൽ കയറി അപേക്ഷ നൽകിയാൽ വേഗത്തിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അപ്പോയിൻറ്മെൻറ് ഉറപ്പുനൽകുന്ന വിവരം എംബസിയിൽനിന്ന് അപേക്ഷകന് മെയിൽ ചെയ്യും.
ഖത്തറിലെ ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകർക്ക് എല്ലാ നന്ദിയും കടപ്പാടും അറിയിക്കുകയാണെന്ന് ഇന്ത്യൻ എംബസി ട്വിറ്ററിലൂെട അറിയിച്ചു. സ്വന്തം സുരക്ഷക്കപ്പുറം ഖത്തറിലുള്ള എല്ലാവരുടെയും സുരക്ഷക്കായി രാപ്പകൽ ഭേദമില്ലാതെ അക്ഷീണരായി പ്രയത്നിക്കുകയാണ് കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യക്കാരായ നഴ്സുമാർ. ഇവർക്കുള്ള അംഗീകാരമാണ് പുതിയ സേവനം. തിരക്കുപിടിച്ച സാഹചര്യത്തിലാണ് അവർ ജോലി ചെയ്യുന്നത്. അവരുടെ സാഹചര്യം പരിഗണിച്ചാണ് പ്രത്യേക അപ്പോയിൻറ്മെൻറ് ഓൺലൈൻ സംവിധാനം ഒരുക്കിയതെന്ന് എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.