യമൻ ദുരിതാശ്വാസ സമാഹരണവുമായി റെഡ് ക്രസന്റ്
text_fieldsദോഹ: യമനിലെ പ്രളയ ബാധിത മേഖലകളിലേക്ക് സഹായമെത്തിക്കുന്നതിനായി ധനശേഖരണ യത്നത്തിന് തുടക്കം കുറിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി. 1.23 ലക്ഷം പേരിലേക്ക് സഹായമെത്തിക്കാൻ 15.5 കോടി റിയാലാണ് ലക്ഷ്യമിടുന്നത്.
കനത്ത മഴയിലും തുടർന്നുണ്ടായ പ്രളയത്തിലുമായി വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി പേരുടെ ജീവൻ നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിലാണ് പുനർനിർമാണത്തിനായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി രംഗത്തിറങ്ങുന്നതെന്ന് സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ളവരിൽ നിന്ന് സഹായം ആവശ്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.
ഭക്ഷണം, മരുന്ന്, ആരോഗ്യ സംവിധാനങ്ങൾ, വീട് നിർമാണം, അറ്റകുറ്റപ്പണി, ഭക്ഷ്യേതര വസ്തുക്കൾ എന്നിവ ആവശ്യമാണെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.