ഗസ്സയിലെ ആരോഗ്യ മേഖലക്ക് ഖത്തർ റെഡ്ക്രസൻറിെൻറ സഹായം
text_fieldsദോഹ: കോവിഡ്–19 പശ്ചാത്തലത്തിൽ ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന് പിന്തുണയും സഹായവുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി. കൊറോണ വൈറസിെൻറ സാന്നിദ്ധ്യം വളരെ പെട്ടെന്ന് കണ്ടെത്താൻ സഹായിക്കുന്ന 800 റാപിഡ് ആൻറിജൻ ടെസ്റ്റ് കിറ്റുകൾ ഇതിെൻറ ഭാഗമായി ഖത്തർ റെഡ്്ക്രസൻറ് മന്ത്രാലയത്തിന് നൽകി.15 മിനിറ്റിനുള്ളിൽ തന്നെ പരിശോധനയുടെ ഫലം പുതിയ കിറ്റുകളിലൂടെ ലഭ്യമാകുമെന്നും രോഗം കണ്ടെത്തുന്നതോടെ ആരോഗ്യ വിദഗ്ധർക്ക് നടപടികൾ പെട്ടെന്നാക്കാൻ ഇത് സഹായിക്കുന്നുവെന്നും ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ലബോറട്ടറീസ് വിഭാഗം മാനേജർ അമീദ് മുസ്തഹ പറഞ്ഞു.
കോവിഡ്–19 പരിശോധന സംവിധാനങ്ങൾ മന്ത്രാലയത്തിൽ വേണ്ടത്ര അളവിലില്ലെന്നും പുതിയ ആൻറിജൻ കിറ്റുകൾ ആദ്യമായാണ് ഇവിടെ എത്തുന്നതെന്നും ഇത് അവസാനമല്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കോവിഡ്–19 പോളിസി പ്രകാരം അതിർത്തി കടന്നെത്തുന്നവരെ പരിശോധിക്കാൻ ഈ കിറ്റുകൾ മതിയാകുമെന്നും അമീദ് മുസ്തഹ് വ്യക്തമാക്കി.ഗസ്സയിലെ ശസ്ത്രക്രിയാ രംഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി വാസ്കുലർ സർജീക്കൽ ഇൻറർവെൻഷനിൽ ഖത്തർ റെഡ്ക്രസൻറ് പിന്തുണ നൽകുന്നുണ്ട്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നാല് ഡോക്ടർമാർക്ക് വാസ്കുലർ സർജറി സംബന്ധിച്ച് പരിശീലനത്തിനും ഖത്തർ റെഡ്ക്രസൻറ് മേൽനോട്ടം വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.