Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകി​ടി​ല​ൻ ഫീ​ച്ച​റി​ൽ...

കി​ടി​ല​ൻ ഫീ​ച്ച​റി​ൽ റെ​ഡ്മി 13 ഖ​ത്ത​ർ വി​പ​ണി​യി​ൽ

text_fields
bookmark_border
കി​ടി​ല​ൻ ഫീ​ച്ച​റി​ൽ റെ​ഡ്മി 13 ഖ​ത്ത​ർ വി​പ​ണി​യി​ൽ
cancel

ദോ​ഹ: സ്മാ​ർ​ട് ഫോ​ൺ ലോ​ക​ത്തെ അ​തി​ശ​യ​മാ​യി ​ഷ​വോ​മി​യു​ടെ ഏ​റ്റ​വും പു​തി​യ സീ​രീ​സാ​യ റെ​ഡ്മി 13 ഖ​ത്ത​റി​ലെ വി​പ​ണി​യി​ലേ​ക്കും. അ​ന്താ​രാ​ഷ്ട്ര മൊ​ബൈ​ൽ ബ്രാ​ൻ​ഡാ​യ ഷ​വോ​മി​യു​ടെ ഖ​ത്ത​റി​ലെ അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​രാ​യ ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്നാ​ണ് പു​തു​മ​യേ​റി​യ ​സ്മാ​ർ​ട്ട് ഫോ​ൺ അ​വ​ത​രി​പ്പി​ച്ച​ത്. 108 മെ​ഗാ പി​ക്സ​ൽ ശേ​ഷി​യു​ള്ള കി​ടി​ല​ൻ കാ​മ​റ ഫീ​ച്ചേ​ഴ്സു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തു​ന്ന പു​തു​പു​ത്ത​ൻ സീ​രീ​സ് ഫോ​ട്ടോ​ഗ്ര​ഫി​യെ അ​തു​ല്യ​മാ​യ അ​നു​ഭ​വ​മാ​ക്കി​മാ​റ്റാ​ൻ ക​ഴി​യു​ന്ന​താ​ണ്. ​ക്രി​യേ​റ്റി​വ് മി​ക​വും, ​സാ​​ങ്കേ​തി​ക​ത്തി​ക​വും ഒ​റ്റ​ക്ലി​ക്കി​ൽ ഒ​ന്നി​ക്കു​മ്പോ​ൾ റെ​ഡ്മി 13ലെ ​ഫോ​ട്ടോ​ഗ്ര​ഫി സ്മാ​ർ​ട്ട് ഫോ​ണി​ൽ ത​ന്നെ മി​ക​വു​റ്റ​താ​യി മാ​റു​ന്നു. ഗ്ലാ​സ് ബാ​ക്ക് ഡി​സൈ​ൻ, ഡി​സ്​േ​പ്ല ട​ച്ചി​ൽ അ​തി​വേ​ഗം ന​ൽ​കു​ന്ന 90ഹെ​ർ​ട്സ് മി​ക​വ്, 33 വാ​ട്സി​ന്റെ അ​തി​വേ​ഗ ചാ​ർ​ജി​ങ് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​​ക​ളോ​ടെ​യാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ലോ​ഞ്ച് ചെ​യ്ത് ചു​രു​ങ്ങി​യ നാ​ളു​ക​ൾ​ക്കു​ള്ളി​ൽ സ്മാ​ർ​ട്ട് ഫോ​ൺ ആ​രാ​ധ​ക​രു​ടെ ഇ​ഷ്ട സീ​രീ​സ് കൂ​ടി​യാ​ണി​ത്.

ഏ​റ്റ​വും മി​ക​ച്ച​തും, ആ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​യി എ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്ട​മാ​യ ഷ​വോ​മി​യു​ടെ ഏ​റ്റ​വും പു​തി​യ സീ​രീ​സ് വി​പ​ണി​യി​ലെ​ത്തു​ന്ന​തോ​ടെ, ബ്രാ​ൻ​ഡി​ന്റെ സ്ഥി​ര​ത​യും വി​ശ്വാ​സ്യ​ത​യും വീ​ണ്ടും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണെ​ന്ന് ഇ​ൻ​റ​ർ​ടെ​ക് ഗ്രൂ​പ് സി.​ഒ.​ഒ എ​ൻ.​കെ. അ​ഷ്റ​ഫ് പ​റ​ഞ്ഞു. ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും മാ​ർ​ക്ക​റ്റ് ട്രെ​ൻ​ഡു​ക​ൾ​ക്ക് മു​ന്നി​ൽ നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ, ഷ​വോ​മി വി​ശ്വ​സ്ത​മാ​യ ഉ​പ​ഭോ​ക്തൃ അ​ടി​ത്ത​റ കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ്-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

108 എം.​പി സൂ​പ്പ​ർ ക്ലി​യ​ർ കാ​മ​റ​യും, ത്രീ ​എ​ക്സ് സെ​ൻ​സ​ർ സൂം ​സൗ​ക​ര്യ​ങ്ങ​ളു​മാ​യി കാ​മ​റ അ​നു​ഭ​വം മി​ക​ച്ച​താ​ക്കു​ന്നു. അ​ൾ​ട്രാ​നൈ​റ്റ് ഫോ​ട്ടോ, കി​ടി​ല​ൻ എ​ച്ച്.​ഡി.​ആ​ർ ചി​ത്ര​ങ്ങ​ൾ എ​ന്നി​വ സ​വി​ശേ​ഷ​ത​യാ​ണ്. മി​ഡ്നൈ​റ്റ് ബ്ലാ​ക്ക്, സാ​ൻ​ഡി ഗോ​ൾ​ഡ്,​ പേ​ൾ പി​ങ്ക്, ഓ​ഷ്യ​ൻ ബ്ലൂ ​നി​റ​ങ്ങ​ളി​ൽ ഫോ​ണു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കും. 5030എം.​എ.​എ​ച്ച് ബാ​റ്റ​റി​യാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ഒ​രു മ​ണി​ക്കൂ​ർ ചാ​ർ​ജി​ങ്ങി​ലൂ​ടെ 23 മ​ണി​ക്കൂ​ർ ഫോ​ൺ കാ​ളി​ങ്ങി​നും, 28 മ​ണി​ക്കൂ​ർ മ്യൂ​സി​ക്കും ബാ​റ്റ​റി ലൈ​ഫ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. എ​ട്ട് ജി.​ബി റാം, 256 ​ജി.​ബി സ്റ്റോ​റേ​ജ് ല​ഭ്യ​മാ​കും. റാം 16 ​ജി.​ബി വ​രെ ഉ​യ​ർ​ത്താം. 536 റി​യാ​ൽ നി​ര​ക്കി​ൽ ഫോ​ണു​ക​ൾ ഖ​ത്ത​ർ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketing newsRedmi 13
News Summary - Redmi 13
Next Story