Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറെഡ്മി നോട്ട് 12 ഖത്തർ...

റെഡ്മി നോട്ട് 12 ഖത്തർ വിപണിയിൽ

text_fields
bookmark_border
റെ​ഡ് മി ​നോ​ട്ട് 12 സീ​രീ​സ്
cancel
camera_alt

ഷാ​വോ​മി​യു​ടെ റെ​ഡ് മി ​നോ​ട്ട് 12 സീ​രീ​സ് സ്മാ​ർ​ട്ട് ഫോ​ണി​ന്റെ ജി.​സി.​സി ലോ​ഞ്ചി​ങ് ദു​ബൈ​യി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ഷാ​വോ​മി​യു​ടെ റെ​ഡ്മി നോ​ട്ട് 12 സീ​രീ​സി​ന്റെ ജി.​സി.​സി ലോ​ഞ്ചി​ങ് ദു​ബൈ​യി​ൽ ന​ട​ന്നു. ദു​ബൈ​യി​ലെ ഡ​ബ്ല്യ​ു ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്ന റെ​ഡ്മി ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന ഏ​റ്റ​വും പു​തി​യ നോ​ട്ട് സീ​രീ​സ് വി​പ​ണി​യി​ൽ എ​ത്തി​ച്ച​ത്.

റെ​ഡ്മി നോ​ട്ട് 12 പ്രോ ​പ്ല​സ് ഫൈ​വ് ജി, ​റെ​ഡ്മി നോ​ട്ട് 12 പ്രോ ​ഫൈ​വ് ജി, ​റെ​ഡ്മി നോ​ട്ട് 12 പ്രോ ​ഫോ​ർ ജി, ​റെ​ഡ്മി നോ​ട്ട് 12 എ​സ്, റെ​ഡ് മി ​നോ​ട്ട് 12 എ​ന്നീ നാ​ല് മോ​ഡ​ലു​ക​ളാ​ണ് പു​തി​യ സീ​രീ​സി​ൽ വി​പ​ണി​യി​ൽ ഇ​റ​ക്കി​യ​ത്. ലോ​ക​മെ​ങ്ങു​മു​ള്ള സ്മാ​ർ​ട്ട്ഫോ​ൺ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്ത റെ​ഡ്മി നോ​ട്ട് 11 സീ​രീ​സി​ന്റെ വ​ൻ വി​ജ​യ​ത്തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ മി​ക​ച്ച ഫീ​ച്ച​റു​മാ​യി നോ​ട്ട് 12 സീ​രീ​സ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.

കാ​മ​റ, ബാ​റ്റ​റി ലൈ​ഫ്, ചാ​ർ​ജി​ങ് സ്പീ​ഡ്, കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ ഡി​സൈ​ൻ തു​ട​ങ്ങി​യ മി​ക​വു​ക​ളു​മാ​യാ​ണ് 12 സീ​രീ​സ് ത​യാ​റാ​ക്കി​യ​ത്. ഗ്ലോ​ബ​ൽ ലോ​ഞ്ചി​നു പി​ന്നാ​ലെ സ്മാ​ർ​ട്ട് ഫോ​ൺ വി​പ​ണി​യി​ൽ ശ്ര​ദ്ധേ​യ മു​ന്നേ​റ്റം ത​ന്നെ ഈ ​സീ​രീ​സ് ന​ട​ത്തി​യി​രു​ന്നു. ഇ​ന്റ​ർ​ടെ​ക് ഗ്രൂ​പ്പാ​ണ് ഷാ​വോ​മി​യു​ടെ ഖ​ത്ത​റി​ലെ അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​ർ. ഏ​റെ സ​വി​ശേ​ഷ​ത​ക​ളും ഗു​ണ​നി​ല​വാ​ര​വും അ​തേ​സ​മ​യം, എ​ല്ലാ​ത്ത​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ്വ​ന്ത​മാ​ക്കാ​വു​ന്ന വി​ല​യി​ലും ല​ഭ്യ​മാ​വു​ന്ന റെ​ഡ്മി നോ​ട്ട് 12 സ്മാ​ർ​ട്ട് ഫോ​ൺ പ്ര​ധാ​ന സാ​ന്നി​ധ്യ​മാ​യി മാ​റു​മെ​ന്ന് ഇ​ന്റ​ർ​ടെ​ക് സി.​ഒ.​ഒ എ​ൻ.​കെ. അ​ഷ്റ​ഫ് പ​റ​ഞ്ഞു.

ഖ​ത്ത​റി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നോ​ട്ട് 12 സീ​രീ​സ് ഫോ​ണു​ക​ൾ ഷാ​വോ​മി സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് ഇ​പ്പോ​ൾ സ്വ​ന്ത​മാ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റെ​ഡ്മി​ നോ​ട്ട് 12 പ്രോ ​ഫൈ​വ് ജി 1199 ​റി​യാ​ലി​നും നോ​ട്ട് 12 സീ​രീ​സ് 729 റി​യാ​ലി​നും ഖ​ത്ത​റി​ൽ ല​ഭ്യ​മാ​വും. നോ​ട്ട് പ്രോ ​വൈ​ഫ് ജി ​എ​ട്ട് ജി.​ബി റാം, 256 ​ജി.​ബി മെ​മ്മ​റി​യും നോ​ട്ട് 12 എ​ട്ട് ജി.​ബി+128 ജി.​ബി മോ​ഡ​ലു​ക​ളു​മാ​ണു​ള്ള​ത്. നോ​ട്ട് പ്രോ ​ഫൈ​വ് ജി ​മൂ​ന്ന് ക​ള​റു​ക​ളി​ലും ഖ​ത്ത​ർ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsRedmi Note 12
News Summary - Redmi Note 12
Next Story