Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബോ​ട്ടു​ക​ളു​ടെ...

ബോ​ട്ടു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നും ഇ​നി ഡി​ജി​റ്റ​ൽ

text_fields
bookmark_border

ദോ​ഹ: ബോ​ട്ട് ര​ജി​സ്ട്രേ​ഷ​നു​ക​ളും പു​തു​ക്ക​ലും ഉ​ൾ​പ്പെ​ടെ സ​മു​ദ്ര ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്ക് ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളൊ​ര​ുക്കി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ളി​ൽ ചെ​റി​യ ബോ​ട്ടു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. കൂ​ടാ​തെ ബോ​ട്ടു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ക, റീ​പ്ലേ​സ്‌​മെ​ന്റു​ക​ൾ, ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ക, ബോ​ട്ടു​ട​മ​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും മ​ന്ത്രാ​ല​യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ര്യ​ക്ഷ​മ​ത, ഇ​ട​പാ​ടു​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണിത്.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ​ക്ക​നു​സൃ​ത​മാ​യി ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ സേ​വ​ന​ങ്ങ​ൾ ഖ​ത്ത​ർ പോ​സ്റ്റ് വ​ഴി ല​ഭ്യ​മാ​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഏ​ത് സേ​വ​ന​വും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​വി​ടെ വെ​ച്ചും അ​പേ​ക്ഷി​ക്കാ​നും ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital service facilityRegistration of boats
News Summary - Registration of boats on digital
Next Story