Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിയന്ത്രണങ്ങളിൽ ഇളവ്​:...

നിയന്ത്രണങ്ങളിൽ ഇളവ്​: പള്ളികളിൽ ഇനി 10 മിനിറ്റ്​​ മു​േമ്പ എത്താം

text_fields
bookmark_border
നിയന്ത്രണങ്ങളിൽ ഇളവ്​: പള്ളികളിൽ ഇനി   10 മിനിറ്റ്​​ മു​േമ്പ എത്താം
cancel
camera_alt

ദോഹയിലെ പള്ളിയിൽ കോവിഡ്​ ചട്ടങ്ങൾ പാലിച്ച്​ നമസ്​കാരം നടക്കുന്നു

ദോഹ: ഖത്തറിൽ ഇനി എല്ലാ പള്ളികളിലും അഞ്ചുനേരത്തെ നമസ്​കാരത്തിനും 10 മിനിറ്റ്​​ മു​േമ്പ എത്താം. ബാങ്ക്​ വിളിക്കും ഇഖാമത്തിനും ഇടയിൽ 10 മിനിറ്റ്​​ സമയം ഉണ്ടാകും. നേരത്തേ ഇത്​ അഞ്ചുമിനിറ്റായിരുന്നു. ഔഖാഫ്​ ഇസ്​ലാമിക മതകാര്യമന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​. വെള്ളിയാഴ്​ച ജുമുഅ നമസ്​കാരത്തിന്​ രണ്ടാം ബാങ്ക്​ വിളിക്കുന്നതിന്​ 20 മിനിറ്റ്​​ മു​േമ്പയും പള്ളികളിൽ എത്താം. കഴിഞ്ഞ കുറേ ആഴ്​ചകളിലായി രാജ്യത്ത്​ കോവിഡ്​ രോഗികൾ കുറഞ്ഞുവരുകയാണ്​. ഇതിൻെറ അടിസ്ഥാനത്തിലാണ്​ പള്ളികളിൽ നമസ്​കാരങ്ങൾക്ക്​ നേരത്തേതന്നെ ​വിശ്വാസികൾക്ക്​ പ്രവേശനം നൽകുന്നത്​.

കോവിഡ്​ രൂക്ഷമായതിനൽ രാജ്യത്ത്​ ചില നിയ​ന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. ഇതിൻെറ ഭാഗമായാണ്​ പള്ളികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്​. അതേസമയം, പള്ളികളിൽ തുടർന്നും 12 വയസ്സിന്​ താഴെയുള്ളവർക്ക്​ പ്രവേശനം ഉണ്ടാകില്ല. ടോയ്​ലറ്റുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും അടച്ചിടും. സ്​ത്രീകളുടെ നമസ്​കാര ഇടങ്ങളും അടഞ്ഞുത​ന്നെ കിടക്കും.

രോഗികൾ കുറഞ്ഞുവരുന്നതിനാൽ മേയ്​ 28 മുതൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുകയാണ്​. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ്​ ചെയ്യുക. ഇതിൻെറ ആദ്യഘട്ടം മേയ്​ 28 മുതലാണ്​ നിലവിൽ വരുക. മൂന്ന്​ ആഴ്​ചകൾ നീളുന്ന നാലുഘട്ടങ്ങളായാണ്​ നിയന്ത്രണങ്ങൾ നീക്കുക. ആദ്യഘട്ടത്തിൽ വാക്​സിൻ രണ്ടുഡോസും എടുത്തവർക്ക്​ കൂടുതൽ ഇളവുകൾ ആണ്​ നൽകുന്നത്​. രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂ​ൈല ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ്​ നടപ്പാക്കിത്തുടങ്ങുക.

28 മുതൽ കർവബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗതമേഖലക്ക്​ 30 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം. വെള്ളിയും ശനിയും കൂടി പ്രവർത്തനം പുനരാരംഭിക്കാം. അടച്ചിട്ട സ്ഥലങ്ങളിൽ വാക്​സിൻ സ്വീകരിച്ച അഞ്ചുപേർക്ക്​ ഒത്തുകൂടാം. തുറന്ന സ്ഥലങ്ങളിൽ 10 പേർക്കും. ഇതല്ലാത്ത പരമാവധി അഞ്ചുപേർക്ക് മാത്രമേ​ പുറത്ത്​ ഒത്തുകൂടാൻ അനുമതിയുണ്ടാകൂ.​ 50 ശതമാനം ശേഷിയിൽ തൊഴിൽ കേന്ദ്രങ്ങൾക്ക്​ പ്രവർത്തിക്കാം. ആകെ ജീവനക്കാരിൽ പകുതിപേർക്കും ജോലി​െക്കത്താം. ​ബിസിനസ്​ യോഗങ്ങൾ വാക്​സിൻ സ്വീകരിച്ച 15 പേരെ ​െവച്ച്​ ചേരാം.

30 ശതമാനം ശേഷിയിൽ റസ്​റ്റാറൻറുകൾക്ക്​ പ്രവർത്തിക്കാം. ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റുള്ള റസ്​റ്റാറൻറുകൾ ആകെ ശേഷിയുടെ 30 ശതമാനത്തിൽ അകത്തിരുത്തി ഭക്ഷണം നൽകാം. എന്നാൽ, ഇത്​ വാക്​സിൻ എടുത്തവർക്ക്​ മാത്രമായിരിക്കും. ഹെൽത്ത്​, ഫിറ്റ്​നസ്​ ക്ലബുകൾ, സ്​പാ എന്നിവക്ക്​ 30 ശതമാനം ശേഷിയിൽ വാക്​സിൻ എടുത്ത ഉപഭോക്താക്കൾക്ക്​ മാത്രം പ്രവേശനം നൽകി പ്രവർത്തിക്കാം. ജീവനക്കാരും വാക്​സിൻ സ്വീകരിച്ചവരാകണമെന്നത്​ നിർബന്ധമാണ്​.

ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവക്ക്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ മാത്രം പ്രവേശനം നൽകി 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ജീവനക്കാരും വാക്​സിൻ സ്വീകരിച്ചവരാകണം. പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ അഞ്ച്​ ആളുകളുള്ള ചെറിയ ഗ്രൂപ്പുകൾക്കും ഒരേ കുടുംബത്തിൽ നിന്നുള്ളവർക്കും പ്രവേശനം.

30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. സിനിമതിയറ്ററുകൾക്ക്​ 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കാം. എന്നാൽ, പ്രവേശനം രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർക്ക്​ മാത്രം. 16 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക്​ മാത്രം. സൂഖുകൾ വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം. ആഴ്​ചയിൽ ഏഴ്​ ദിവസവും 30 ശതമാനം ശേഷിയിൽ ആയിരിക്കണം ഇത്​. എന്നാൽ, 12 വയസ്സിന്​ താഴെയുള്ളവർക്ക്​ പ്രവേശനം ഇല്ല. അതേസമയം രാജ്യത്ത്​ കോവിഡിൻെറ രണ്ടാം തരംഗം ഇല്ലാതായിട്ടില്ല. ഇതിനാൽ എല്ലാവിധ പ്രതിരോധമാർഗങ്ങളും ഇനിയും തുടരണമെന്നും അധികൃതർ ഓർമപ്പെടുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChurchesRelaxation of restrictions
Next Story