ആശ്വാസം; കോവിഡ് നൂറിൽ താഴെ
text_fieldsദോഹ: കോവിഡിനെതിരായ പോരാട്ടത്തിൽ ഭരണാധികാരികൾക്കും ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആശ്വാസമായി ഖത്തറിെൻറ പ്രതിദിന കേസുകളുടെ എണ്ണം. വെള്ളിയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 87 പുതിയ കോവിഡ് കേസുകൾ മാത്രം.
ഒരു വർഷത്തിലേറെ നീണ്ട കാലയളവിനുള്ളിൽ ആദ്യമായാണ് രാജ്യത്ത് പ്രതിദിന കേസ് നൂറിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കേസുകളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയതിെൻറ തുടർച്ചയായാണ് വെള്ളിയാഴ്ച 87ലെത്തിയത്. ഇന്നലെ റിപ്പോർട്ട് ചെയ്തവരിൽ 52 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗപ്പകർച്ച. 35 പേർ വിദേശത്തു നിന്നെത്തിയവരാണ്. വ്യാഴാഴ്ച 105 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
15 മാസത്തിനുശേഷം 100ന് താഴെ
2020 ഫെബ്രുവരി 29നായിരുന്നു ഖത്തറിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇറാനിൽനിന്ന് മടങ്ങിയെത്തിയ 36കാരനായിരുന്നു ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ, കേസുകളുടെ എണ്ണം പതുക്കെ വർധിച്ചു. മാർച്ച് 11ന് 200ലെത്തിയെങ്കിലും വരും ദിവസങ്ങളിൽ കുറഞ്ഞു തുടങ്ങി. നിയന്ത്രണ വിധേയമായി പ്രതിദിന കേസുകൾ 12ലും 20ലുമെത്തിയതിനു ശേഷം, ഏപ്രിൽ മാസത്തോടെയാണ് കുതിച്ചുയർന്നു തുടങ്ങിയത്. ലോകരാജ്യങ്ങളിലെല്ലാം പതിനായിരത്തിന് മുകളിൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്ത കാലത്ത് ഖത്തറിലെ ഏറ്റവും കൂടിയ കേസ് 2020 മേയ് 30നായിരുന്നു (2355 കോവിഡ്).
തുടർന്നുണ്ടായ പടിയിറക്കമാണ് ഇപ്പോൾ ഏറ്റവും കുറഞ്ഞ കേസായ 87ലെത്തിയത്. 2020 ഏപ്രിൽ ഒന്നിന് 54 കേസുകൾ റിേപ്പാർട്ട് ചെയ്ത്, തൊട്ടടുത്ത ദിവസം 114ലെത്തി. ശേഷം, റോക്കറ്റ് വേഗത്തിൽ കുതിച്ച രോഗബാധ, ജൂൈല 10ഓടെയാണ് 500ന് താഴെയെത്തുന്നത്. ആഗസ്റ്റ് മുതൽ ഡിസംബർ വരെ ശരാശരി 150 എന്ന നിലയിൽ തുടർന്ന കോവിഡ് കേസുകളുടെ എണ്ണം, 2021 ജനുവരിയോടെ വീണ്ടും ഉയർന്നു തുടങ്ങി. ഏപ്രിൽ 16ന് 978ലെത്തിയതാണ് രണ്ടാം തരംഗകാലത്തെ ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണം. തുടർന്നുണ്ടായ പടിയിറക്കമാണ് ഇപ്പോൾ 15 മാസത്തിനു ശേഷം ആദ്യമായി നൂറിന് താഴെയെത്തിനിൽക്കുന്നത്. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത 87ൽ 52 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 35 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുമാണ്.
ഒരു മരണം; ആകെ 588
വെള്ളിയാഴ്ച ഖത്തറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 588ആയി. ഇന്നലെ 113 പേരാണ് രോഗമുക്തി നേടിയത്. ആകെ 219041 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിലുള്ള ആകെ രോഗികൾ 1836 ആണ്. ഇന്നലെ 18,809 പേർ പരിശോധനക്ക് വിധേയരായി. ആകെ 21,41,812 പേർക്ക് പരിശോധന നടത്തിയപ്പോൾ 22,465 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. നിലവിൽ 119 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.
തീവ്രപരിചരണവിഭാഗത്തിൽ 60 പേരുമുണ്ട്. ഇതുവരെ ആകെ 2989,246 ഡോസ് കോവിഡ് വാക്സിനാണ് നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,189 ഡോസ് വാക്സിൻ നൽകി.
ജാഗ്രത കൈവെടിയരുത്
ദോഹ: കോവിഡ് കേസുകളുടെ പ്രതിദിന കണക്കുകൾ താഴുേമ്പാൾ പൊതുജനങ്ങളുടെ ആശ്വാസം അമിത ആത്മവിശ്വാസമായി മാറരുത്. ജാഗ്രതയും മുൻകരുതലും കൈവിടരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് എപ്പോഴും കൈ കഴുകുക. വായ്, കണ്ണ്, മൂക്ക് എന്നിവിടങ്ങളിൽ പതിവായി സ്പർശിക്കുന്നത് ഒഴിവാക്കുക, രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുേമ്പാൾ ഉടൻ ചികിത്സ തേടുക. അടിയന്തര സഹായത്തിന് 16000 ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഖത്തറിലെ കോവിഡ് സംബന്ധമായ പുതിയ വിവരങ്ങൾക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലും (www.moph.gov.qa) സന്ദർശിക്കാം.
രാജ്യത്തെ വാക്സിനേഷൻ നടപടികൾ അതിവേഗത്തിൽ മുന്നേറുകയാണ്. ഇതിനകം, 29 ലക്ഷം ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. വ്യാപാരവ്യവസായ മേഖലകളിലെ തൊഴിലാളികളുടെ വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കുന്നതിനായി ലോകത്തെ ഏറ്റവും വിശാലമായ സെൻററാണ് ആരോഗ്യമന്ത്രാലയും ഹമദ് മെഡിക്കൽ കോർപറേഷനും ചേർന്ന് ഒരുക്കിയത്. ഈ വർഷത്തോടെ രാജ്യത്തെ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കാനാണ് സർക്കാറിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.