Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെത്തിയവർക്ക്​...

ഖത്തറിലെത്തിയവർക്ക്​ 14 ദിവസം പൂർത്തിയാകും മുമ്പ്​ വരാമെന്ന്​ യു.എ.ഇ; ആശ്വാസത്തിൽ യാത്രക്കാർ

text_fields
bookmark_border
uae
cancel

ദോഹ: ഇന്ത്യ ഉൾ​പ്പെടെയുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ നേരിട്ട്​ യാത്രാനുമതി നൽകിയപ്പോൾ മുതൽ ഉയർന്നുകേട്ട സംശയങ്ങൾക്ക്​ ആശ്വാസമാണ്​ യു.എ.ഇ സർക്കാറിൻെറ പുതിയ അറിയിപ്പ്​​. ഖത്തർ ഉൾപ്പെടെ മൂന്നാമതൊരു രാജ്യത്തെ ഇടത്താവളമാക്കി ദുബൈയിലേക്ക്​ പറക്കാനായി എത്തിയവർക്ക്​ 14 ദിവസം തികയും മു​േമ്പ ലക്ഷ്യത്തിലേക്ക്​ മടങ്ങാൻ അനുമതി നൽകിക്കൊണ്ട്​ വെള്ളിയാഴ്​ചയാണ്​ ഉത്തരവിറങ്ങിയത്​.

ജൂലൈ പകുതിയോടെ തന്നെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ​ ദുബൈ ലക്ഷ്യംവെച്ച്​ ദോഹയിലെത്തിയിരുന്നു. ഇവരുടെ യാത്ര തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ആഗസ്​റ്റ്​ മൂന്നിന്​ യാത്രാനിയന്ത്രണങ്ങൾ നീക്കുന്നതായി ദുബൈയിൽനിന്ന്​ ഉത്തരവിറങ്ങിയത്​. അഞ്ചാം തീയതി മുതൽ ഇന്ത്യയിൽനിന്ന്​ നേരിട്ട്​ വിമാന യാത്ര അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്​.

എന്നാൽ, അതിന്​ മു​േമ്പ ദോഹയിലെത്തുകയും ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കുകയും ചെയ്​തവർ​ അക്ഷരാർഥത്തിൽ പെട്ടു. ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ ഇന്ത്യയിൽ നിന്നും നേരിട്ട്​ യാത്ര ചെയ്യാനുള്ള അവസരം നഷ്​ടമായി എന്നു മാത്രമല്ല, ആഗസ്​റ്റ്​ രണ്ടിനും മൂന്നിനും ഓൺ അറൈവൽ വിസയിലെത്തിയവർ ഖത്തറിൽ ഹോട്ടൽ ക്വാറൻറീനിലുമായി. നേരിട്ടുള്ള യാത്രയുമായി താരതമ്യം ചെയ്യു​േമ്പാൾ ഇരട്ടിയിലേറെ സാമ്പത്തിക ബാധ്യതയും. ഇങ്ങനെ കുടുങ്ങിയവർക്കുള്ള ആശ്വാസമാണ്​ വെള്ളിയാഴ്​ചയിലെ തീരുമാനം.

യാത്രാവിലക്ക്​ നീങ്ങുന്നതിനുമുമ്പ്​ യു.എ.ഇയിലേക്ക്​ വരാനായി വിവിധ രാജ്യങ്ങളിലെത്തിയവർക്ക്​ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്​ ക്വാറൻറീൻ പൂർത്തിയാക്കാതെതന്നെ യാത്ര ചെയ്യാമെന്നാണ്​ എയർ അറേബ്യ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്​. ദുബൈ യാത്രക്കാർക്ക്​ ജി.ഡി.ആർ.എഫ്​.എയുടെയും, മറ്റു എമിറേറ്റുകളിലുള്ളവർ ഐ.സി.എ അനുമതിയും വേണം. 48 മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന ഫലം, റാപിഡ്​ ടെസ്​റ്റ്​ ഫലം എന്നിവയാണ്​ ഇത്തരം യാത്രക്കാർക്ക്​ ആവശ്യമായി വരുക.

അറിയിപ്പ്​ വന്നതിനുപിന്നാലെ യാത്രാ നടപടികൾക്കായുള്ള തിടുക്കത്തിലാണ്​ ദുബൈ യാത്രക്കാർ. യാത്രക്ക്​ മുമ്പ്​ ഏറ്റവും വേഗത്തിൽ റാപിഡ്​ ടെസ്​റ്റ്​ ലഭ്യമാവുന്ന ലാബുകൾ തേടി അന്വേഷണവും ടിക്കറ്റിനായുള്ള ഓട്ടവും സജീവമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelersUAEQatar
News Summary - Relief for UAE travelers arriving in Qatar
Next Story