ദോഹ മെേട്രാ പുനരാരംഭിക്കുന്നു
text_fieldsദോഹ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിർത്തിവെച്ച ദോഹ മെട്രാേ, ട്രാം സർവിസുകൾ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ നാലാം ഘട്ടമായ സെപ്റ്റംബർ ഒന്നിനുതന്നെ സർവിസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രാജ്യത്ത് കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മെേട്രാ അടക്കമുള്ള പൊതു ഗതാഗത സേവനങ്ങൾ നിർത്തിവെക്കാൻ ഭരണകൂടം തീരുമാനിച്ചത്.
സെപ്റ്റംബർ ഒന്നുമുതൽ മെട്രോ, ട്രാം സർവിസുകൾ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകിവരുകയാണെന്നും എല്ലാ സ്റ്റേഷനുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ 300ലധികം ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചതായും ദോഹ മെട്രാേ അറിയിച്ചു.മെട്രാേ സ്റ്റേഷനിലും െട്രയിനുകളിലും യാത്രക്കാരും ജീവനക്കാരും മറ്റും സ്ഥിരം സ്പർശിക്കുന്ന ഭാഗങ്ങൾ നിരന്തരം അണുമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് അത്യാധുനിക തെർമൽ മോണിറ്ററുകൾ സ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ ഒന്നുമുതൽ ലുസൈൽ ട്രാം സർവിസ് കൂടി പ്രാബല്യത്തിൽ വരുമെന്നാണ് ദോഹ മെട്രാേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുശൈരിബ്, എജുക്കേഷൻ സിറ്റി ട്രാം സർവിസുകൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു.ഈയടുത്ത് ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേസ് ആൻഡ് ട്രാൻസ്പോർട്ടേഷെൻറ (സി.എച്ച്.ഐ.ടി) ഈ വർഷത്തെ അന്താരാഷ്ട്ര പുരസ്കാരം ദോഹ മെേട്രായെ തേടിയെത്തിയിരുന്നു.
അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ബാൽക്കൺ രാജ്യങ്ങളിലെ ഭീമൻ പദ്ധതികളെ പിന്തള്ളിയാണ് ഖത്തറിലെ ദോഹ മെട്രോ മുന്നിലെത്തിയത്. ഹൈവേ, ഗതാഗത അടിസ്ഥാന സൗകര്യം, സേവനരംഗങ്ങളിലെ ദോഹ മെേട്രായുടെ മികവ് എന്നിവക്കുള്ള അംഗീകാരമായിരുന്നു പുരസ്കാരം. പദ്ധതി നിർമാണ കാലയളവിൽ ജി.എസ്.ഐ.എസിെൻറ പഞ്ചനക്ഷത്ര പദവിയും ലീഡ് ഗോൾഡ് പുരസ്കാരങ്ങളും ദോഹ മെട്രോയെ തേടിയെത്തിയിട്ടുണ്ട്.ദോഹ മെട്രോ െട്രയിനുകളുടെ എണ്ണം കൂട്ടുന്നതിെൻറ ഭാഗമായി പുതിയ െട്രയിനുകളും ഈയിടെ ഹമദ് തുറമുഖത്തെത്തിയിരുന്നു. രണ്ടു െട്രയിനുകളാണ് എത്തിയത്. 35 അധിക െട്രയിനുകൾ വരുന്ന മാസങ്ങളിലായി രാജ്യത്തെത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
പുതിയ െട്രയിനുകൾ എത്തുന്നതോടെ ദോഹ മെട്രോയിലെ ട്രെയിനുകളുടെ എണ്ണം 75ൽനിന്ന് 110 ആയി വർധിക്കും. മെട്രോ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിന് പുതിയ െട്രയിനുകൾ നിർണായക പങ്കുവഹിക്കും. 2022ലെ ലോകകപ്പുമായി ബന്ധപ്പെട്ട് 1.5 ദശലക്ഷം ഫുട്ബാൾ േപ്രമികളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി ഖത്തറിലെത്തുന്നത്. ദോഹ മെട്രോയുടെ ഭാവി വിപുലീകരണ പദ്ധതികൂടി കണക്കിലെടുത്താണ് െട്രയിനുകളുടെ എണ്ണം കൂട്ടുന്നത്.രാജ്യത്ത് മെട്രോ സർവിസ് ആരംഭിച്ചത് മുതൽ ഇതുവരെയായി 17 ദശലക്ഷം യാത്രക്കാർ മെട്രോ വഴി യാത്ര ചെയ്തുവെന്ന് ഖത്തർ റെയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.