നിയന്ത്രണങ്ങൾ പാലിക്കണം
text_fieldsദോഹ: നിലവിലെ സാഹചര്യത്തിൽ ശേഷിക്കുന്ന റമദാൻ ദിനങ്ങളിലും പെരുന്നാൾ ദിവസങ്ങളിലും കോവിഡ്–19 നിയന്ത്രണങ്ങളും സുരക്ഷ മുൻകരുതലുകളും തുടരുമെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. രോഗികൾ കാര്യമായി കുറയുന്നതുവരെ റമദാനിലും ശേഷം പെരുന്നാൾ ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരും. രോഗികൾ കുറയുന്നപക്ഷം നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനും മാറ്റങ്ങൾ വരാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്–19 കാരണമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽനിന്നും രോഗലക്ഷണങ്ങളിൽനിന്നും വാക്സിൻ സംരക്ഷണം നൽകുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. 80–90 ശതമാനം ആളുകൾ വാക്സിൻ സ്വീകരിക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞ ആഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കെപ്പട്ട 1800 പേരിൽ 19 പേർ മാത്രമായിരുന്നു വാക്സിൻ സ്വീകരിച്ചവർ. ഐ.സി.യുവിലെ 99 ശതമാനം ആളുകളും വാക്സിനെടുക്കാത്തവരായിരുന്നു. ഈ കണക്കുകൾ പ്രതീക്ഷക്ക് വകനൽകുന്നതാണ്.കോവിഡ്മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന രോഗികളുടെ എണ്ണത്തിലും ഈയടുത്ത ദിവസങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.