ആർജിത പ്രതിരോധ ശേഷി കൈവരിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരും –ആരോഗ്യ മന്ത്രി
text_fieldsദോഹ: കോവിഡ് വൈറസ് പൂർണമായും ഇല്ലാതാകുന്നതു വരെ വാക്സിനെടുക്കാത്തവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി. ഖത്തറിലെ വാക്സിനേഷൻ േപ്രാഗ്രാം വിജയകരമായാണ് മുന്നോട്ട് പോകുന്നതെന്നും രാജ്യം ഉടൻതന്നെ ആർജിത പ്രതിരോധശേഷി കൈവരിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 'വാക്സിനേറ്റഡ് അല്ലെങ്കിൽ കൃത്യമായ ഇടവേളകളിലുള്ള കോവിഡ് പരിശോധനമാണ് സുരക്ഷിതമായ മാർഗം. വ്യാപാര സ്ഥാപനങ്ങളും ഓഫിസും പ്രവർത്തിക്കാൻ ഇത് ആവശ്യമാണ്. വാക്സിനേഷൻ സ്വീകരിച്ചാൽ, തുടർച്ചയായ ടെസ്റ്റിങ് ഒഴിവാക്കാൻ കഴിയും' മന്ത്രി പറഞ്ഞു.
ഖത്തർ സാമ്പത്തിക ഫോറത്തിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ആഗോള തലത്തിൽ വൈറസിനെ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ പ്രതിരോധ വാക്സിൻ വിതരണം ഇതുവരെ അതിെൻറ പരിധിയിലെയിത്തിയിട്ടില്ലെന്നും ഇക്കാരണത്താൽ നിയന്ത്രണങ്ങൾ തുടർന്നും അധിക പരിശോധനകൾ നടത്തിയും സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
വാക്സിനേഷൻ കോവിഡ് വ്യാപനത്തെ തടയുെന്നന്നത് തെളിവുകൾ അടിസ്ഥാനമാക്കിയാണ്. എന്നാൽ, രാജ്യത്തുനിന്നും വൈറസ് പൂർണമായും ഇല്ലാതായിട്ടില്ല. എല്ലാ രാജ്യങ്ങളിലും നിശ്ചിത ശതമാനം ആളുകൾ വാക്സിൻ സ്വീകരിക്കുന്നതോടെ മാത്രമേ കോവിഡിനെ തടയാനാകൂ. അധിക രാജ്യങ്ങളും വാക്സിനേഷൻ രംഗത്ത് ഈ അളവിലേക്ക് എത്തുകയാണെന്നത് ഏറെ ആശാവഹമാണ്. നിയന്ത്രണങ്ങളിൽ കൂടുതൽ അയവ് വരുത്തുന്നതിനും പരിശോധനകൾ കുറക്കുന്നതിനും ഇതു കാരണമാകും.
വാക്സിൻ ലഭ്യത; അമീറിൻെറ ഇടപെടൽ പ്രശംസനീയം
ഖത്തർ ജനതക്ക് ഏറ്റവും മികച്ച വാക്സിൻ ലഭ്യമാക്കുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും സ്വദേശികളും വിദേശികളുമുൾപ്പെടുന്ന ജനതക്ക് സൗജന്യമായി ഫൈസർ, മൊഡേണ വാക്സിനുകൾ ലഭ്യമാക്കുന്നതിന് രണ്ട് കമ്പനികളുമായും പൊതുജനാരോഗ്യ മന്ത്രാലയം നിരന്തരം ശ്രമിച്ചിരുെന്നന്നും ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വാക്സിനുകളാണ് ഫൈസറും മൊഡേണയുമെന്നും അവർ വിശദീകരിച്ചു.
കോവിഡ് വൈറസ് ലാബിൽനിന്നും ചോർന്നതാണോ എന്ന ചോദ്യത്തിന്, ഇതു സംബന്ധിച്ച് നേരത്തേ അന്വേഷണം നടന്നതാണെന്നും ലാബിൽനിന്നും ചോർന്നതാണെന്നതിന് തെളിവില്ലെന്ന് കണ്ടെത്തിയതായും അന്വേഷണത്തിെെൻറ പുരോഗതിക്കനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അവർ വ്യക്തമാക്കി.
ഖത്തറിൽ വനിതകളുടെ ശാക്തീകരണത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും മന്ത്രിസഭയുടെ പ്രധാന അജണ്ടകളിലൊന്നാണ് സ്ത്രീ ശാക്തീകരണമന്നും അവർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.