പ്രവാസത്തിൽനിന്ന് മടങ്ങുന്നവർക്ക് കസ്റ്റംസ് ഡ്യൂട്ടിയില്ലാതെ വസ്തുക്കൾ കൊണ്ടുപോവാം
text_fieldsകുടുംബം നോക്കാൻ തൊഴിൽ തേടിയെത്തുന്നവരാണ് നമ്മൾ പ്രവാസികൾ. കാൽനൂറ്റാണ്ടും അരനൂറ്റാണ്ടും പിന്നിടുന്ന പ്രവാസത്തിനൊടുവിൽ മരുഭൂമിയിലെ തൊഴിലുകൾ അവസാനിപ്പിച്ച്, കുടുംബത്തിനൊപ്പം സ്വസ്ഥ ജീവിതം നയിക്കാൻ മടങ്ങിപോകാൻ ആഗ്രഹിക്കുന്നവർ. അങ്ങനെ, ദൈർഘ്യമേറിയ പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോൾ ഇവിടെയുള്ള വീട്ടുപകരണങ്ങളും ഉപയോഗിച്ച വസ്തുക്കളും പുസ്തകങ്ങളുമെല്ലാം നാട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കാത്തവരുണ്ടാവില്ല.
എന്നാൽ, പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നവർക്ക് കസ്റ്റംസ് ഡ്യൂട്ടി അടക്കാതെതന്നെ ഇവ കൊണ്ടുപോകനുള്ള സൗകര്യങ്ങളെ കുറിച്ച് അറിയാമോ. പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവർക്കു മാത്രമല്ല, ഇവിടെ മരണപ്പെട്ടവരുെട വസ്തുക്കളും കൊണ്ടുപോകാൻ സൗകര്യമുണ്ട്.
കസ്റ്റംസ്ഡ്യൂട്ടി അടക്കാൻ പണമില്ലാത്തപ്പോഴും, ഡ്യൂട്ടിഅടക്കാൻ തയാറാവാതെ തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുകയോ ചെയ്യുമ്പോൾ
ഡ്യൂട്ടി അടക്കാൻ പണമില്ലാതെ വരുകയും പിന്നീട് പണവുമായി വന്ന് ക്ലിയർ ചെയ്യാൻ അവസരമുണ്ട്. അതുപോലെ, ഡ്യൂട്ടി അടച്ചു സാധനങ്ങൾ കൊണ്ടുപോവുന്നത് ലാഭകരമല്ലാതിരിക്കുകയോ മറ്റു കാരണങ്ങളാണോ കൊണ്ടുവന്ന സാധനങ്ങൾ തിരികെ വിദേശത്തേക്ക് പോവാൻ ഉദ്ദേശിക്കുകയാണെങ്കിൽ പ്രസ്തുത സാധനങ്ങൾ എയർപോർട്ടിൽ തന്നെ സൂക്ഷിക്കാൻ കംസ്റ്റംസ് അധികൃതരോട് അഭ്യർഥിക്കാവുന്നതും ഇങ്ങനെയുള്ള അവസരങ്ങളിൽ സാധനങ്ങൾ പരിശോധിച്ച് തിട്ടപ്പെടുത്തി കസ്റ്റംസ് അധികൃതർ ‘Detained Certificate’ നൽകുകയും ആയത് ഡ്യൂട്ടി അടച്ച് സാധനങ്ങൾ കൈപ്പറ്റുമ്പോഴോ സാധനങ്ങൾ വിദേശത്തേക്ക് തിരികെ കൊണ്ടുവരുമ്പോഴോ അധികൃതരെ കാണിച്ച് സാധനങ്ങൾ കൈപ്പറ്റേണ്ടതാണ്.
പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നവർ
1. 3 -6 മാസം വിദേശത്ത് താമസിച്ച് മടങ്ങുന്നവർക്ക് 60,000 രൂപയുടെ സാധനങ്ങൾ.
2. 6-12 മാസ കാലയളവ് വിദേശത്ത് താമസിച്ച് മടങ്ങുന്നവർക്ക് ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ.
3. രണ്ടു വർഷത്തിനുള്ളിൽ ഒരു വർഷമെങ്കിലും വിദേശത്ത് താമസിച്ച് മടങ്ങുന്നവർക്ക് -രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ.
4. രണ്ടു വർഷമോ അതിൽ കൂടുതലോ വിദേശത്ത് താമസിച്ച് മടങ്ങുന്നവരുടെ കാര്യത്തിൽ അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങൾ എന്നിവ കസ്റ്റംസ് ഡ്യൂട്ടി ഇല്ലാതെ കൊണ്ടുപോകാം.
താഴെ പറയുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഇളവ് ലഭ്യമല്ല.
1. തോക്കുകള്‍.
2. 50ൽ ഏറെ വരുന്ന, തോക്കിലുപയോഗിക്കുന്ന വെടിയുണ്ടകള്‍.
3. നൂറിലേറെ സിഗരറ്റുകള്‍ / 25ൽ ഏറെ സിഗാര്‍ / 125 ഗ്രാമിലേറെ പുകയില.
4. രണ്ടു ലിറ്ററിലധികം മദ്യം / വൈന്‍
5. ആഭരണങ്ങളൊഴികെ, മറ്റേതുരൂപത്തിലുള്ള സ്വർണവും വെള്ളിയും.
6. എല്‍.സി.ഡി. / എല്‍.ഇ.ഡി. / പ്ലാസ്മ പരന്നപ്രതലമുള്ള ടെലിവിഷന്‍.
ഇതിനു പുറമെ, മേൽ വിവരിച്ച കാറ്റഗറി എ, ബി. വിഭാഗക്കാർക്ക് കളർ ടി.വി, വിഡിയോ കാമറ, 300 ലിറ്ററിലധികം ശേഷിയുള്ള വീട്ടാവശ്യത്തിനുള്ള റഫ്രിജറേറ്ററുകള്‍, സമാന ഉപകരണങ്ങള്‍ തുടങ്ങിയവക്കും കസ്റ്റംസ് ഡ്യൂട്ടി ഇളവ് ലഭ്യമല്ല.
മരണപ്പെട്ട പ്രവാസികൾ
മരണപ്പെട്ട പ്രവാസികളുടെ വ്യക്തിപരമായതും ഗാർഹികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ സാധനങ്ങൾ ഡ്യൂട്ടി അടക്കാതെ കൊണ്ടുവരാം. ഇങ്ങനെ കൊണ്ടുവരുമ്പോൾ ബന്ധപ്പെട്ട ഇന്ത്യൻ എംബസി / കോൺസുലേറ്റ് / ഹൈകമീഷൻ എന്നിവടങ്ങളിൽനിന്ന് പ്രസ്തുത സാധനങ്ങൾ മരണപ്പെട്ടയാളുടെതെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ക്ലിയറിങ് സമയത്ത് ഹാജരാക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.