ആർ.ടി.പി.സി.ആറും ക്വാറൻറീനും വേണ്ട: പ്രവാസികൾക്ക് ആശ്വാസം
text_fieldsദോഹ: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ യാത്രാ നയത്തിൽ പ്രവാസ ലോകത്ത് ഇരട്ടി സന്തോഷം. യാത്രാ ഇളവുകൾ പ്രഖ്യാപിച്ച 82 രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫിൽ നിന്നും ഖത്തർ, ബഹ്റൈൻ, ഒമാൻ,സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇടം പിടിച്ചത്. എന്നാൽ, യു.എ.ഇ, കുവൈത്ത് രാജ്യങ്ങൾ പട്ടികയിൽ ഇല്ല.
ഫെബ്രുവരി 14 മുതലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ച പുതിയ മാർഗനിർദേശം പ്രാബല്ല്യത്തിൽ വരുന്നത്. വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ആർ.ടി.പി.സിആർ ഫലത്തിന് പകരം വാക്സിൻ സർട്ടിഫിക്കറ്റ് മതിയാവും.
2020ൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിനു ശേഷം വിമാനയാത്ര നിലവിൽ വന്നത് മുതൽ രാജ്യന്തര യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമായിരുന്നു. യാത്രക്ക് 72 മണിക്കൂറിനുള്ള നെഗറ്റീവ് പരിശോധനാ ഫലമായിരുന്നു ഇന്ത്യയിലേക്ക് ആവശ്യമായത്. ഇത് ഒഴിവാകുന്നത് പ്രവാസലോകത്തിന് വലിയ ആശ്വാസമായി മാറും.
നിലവിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ബൂസ്റ്റർ ഡോസും സ്വീകരിച്ച ശേഷമാണ് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.