ഖത്തറിനെതിരായ ഉപരോധത്തിൽ അറബ് ഗൾഫ് രാജ്യങ്ങൾ അയവ് വരുത്തണം–അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി
text_fieldsദോഹ: ഖത്തറിനെതിരായ അറബ്, ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിൽ അയവ് വരുത്തണമെന്നും അപ്രതീക്ഷിതമായ മനുഷ്യാവകാശലംഘനങ്ങൾക്ക് ഇത് കാരണമായിരിക്കുന്നുവെന്നും കൂടാതെ മേഖലയിലെ ഐഎസിനെതിരായ അമേരിക്കൻ സഖ്യസേനയുടെ പോരാട്ടത്തിന് പുതിയ ഗൾഫ് പ്രതിസന്ധി വിഘ്നം സൃഷ്ടിച്ചിരിക്കുകയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ അഭിപ്രായപ്പെട്ടു. ഖത്തറിനെതിരായ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങളുടെ നയതന്ത്രബന്ധം വിഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ അഞ്ച് ദിവസം പിന്നിട്ട സന്ദർഭത്തിൽ സ്റ്റേറ്റ് സെക്രട്ടറി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഖത്തറിനെതിരായ ഉപരോധം അയവ് വരുത്തുന്നതിന് അറബ്, ഗൾഫ് രാജ്യങ്ങളെ ക്ഷണിക്കുകയാണെന്നും ഐഎസിനെതിരായ പോരാട്ടത്തിന് ഇത് ക്ഷീണമുണ്ടാക്കുന്നുവെന്നും പ്രസ്താവനയിൽ അദ്ദേഹം സൂചിപ്പിച്ചു. പ്രതിസന്ധിയിൽ ഉടൻ തന്നെ പരിഹാരം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അതിന് അടിയന്തിര ചുവടുവെപ്പുകൾ ഈ രാജ്യങ്ങൾ എടുക്കേണ്ടതുണ്ടെന്നും ടില്ലേഴ്സൺ പറഞ്ഞു. പ്രതിസന്ധി ഖത്തറിൽ ഭക്ഷ്യോൽപന്നങ്ങളുടെ കുറവ് വരുത്തിയിട്ടുണ്ടെന്നും കുടുംബങ്ങൾ ദുരിതത്തിലാണെന്നും സ്കൂളുകളിൽ നിന്നും കുട്ടികളെ പിൻവലിച്ചതായും കാണാൻ സാധിക്കുന്നുവെന്നും അപ്രതീക്ഷിതമായ പരിണിത ഫലങ്ങളാണിതെന്നും വിശുദ്ധമാസത്തിൽ ഇത്തരം പ്രശ്നങ്ങളെ അടിയന്തിരമായി ഖത്തർ സമീപിക്കേണ്ടിയിരിക്കുന്നുവെന്നും ടില്ലേഴ്സൺ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീറിെൻറ ശ്രമങ്ങളെ അഭിനന്ദിച്ച അദ്ദേഹം, പരിഹാരം കാണാൻ കഴിയുമെന്നതിെൻറ സൂചനയാണിതെന്നും ചൂണ്ടിക്കാട്ടി. ഭീകരതക്കുള്ള ഫണ്ടിംഗിനെതിരായ പോരാട്ടത്തിൽ ഖത്തർ പുരോഗതി കൈവരിച്ചിരിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തിൽ സാധ്യമാകുന്നത്ര ശ്രമങ്ങൾ ഖത്തറും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തുടരണമെന്നും ടില്ലേഴ്സൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.