സ്മൈൽസ് കാമ്പയിനുമായി റിയാദ മെഡിക്കൽ സെന്റർ
text_fieldsദോഹ: റിയാദ ഡെന്റൽ വിഭാഗത്തിനു കീഴിൽ 20,000ത്തിലധികം രോഗികൾക്ക് വിദഗ്ധ ദന്ത പരിചരണം നൽകിയതിന്റെ ഭാഗമായി 20,000 പ്ലസ് സ്മൈൽസ് കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ ഉദ്ഘാടനം റിയാദ ഡെന്റൽ വിഭാഗത്തിലെ ഡോക്ടർമാർ ചേർന്ന് നിർവഹിച്ചു. മികച്ച സേവനത്തിന് ഡെന്റൽ ടീമിനെ റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം എന്നിവർ ചേർന്ന് ആദരിച്ചു.
20,000ത്തിലധികം പേർക്ക് ലോകോത്തര നിലവാരത്തിലുള്ള ഡെന്റൽ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതിൽ ഞങ്ങളുടെ ടീമിന് വളരെ അഭിമാനമുണ്ടെന്ന് റിയാദ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസയും എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാമും പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച ഡെന്റൽ ചികിത്സ ഉറപ്പാക്കാൻ വിവിധതരത്തിലുള്ള പാക്കേജുകളും കാമ്പയിനിന്റെ ഭാഗമായി അവതരിപ്പിച്ചു. ചടങ്ങിൽ ഡോക്ടർമാരും മറ്റു മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫുകളും സംബന്ധിച്ചു.
മികച്ച ചികിത്സ നിലവാരത്തിനും രോഗി സുരക്ഷക്കുമുള്ള ജെ.സി.ഐ അംഗീകാരം ലഭിച്ച മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററാണ് ദോഹയിലെ സി റിങ് റോഡിൽ ഹോളിഡേ വില്ല സിഗ്നലിനു സമീപം സ്ഥിതി ചെയ്യുന്ന റിയാദ മെഡിക്കൽ സെന്റർ. വിശാലമായ കാർ പാർക്കിങ് സൗകര്യമുള്ള റിയാദയിൽ പതിനഞ്ചോളം വിവിധ സ്പെഷാലിറ്റികൾക്ക് പുറമേ ലബോറട്ടറി, റേഡിയോളജി, ഫാർമസി, ഫിസിയോതെറാപ്പി, ഒപ്റ്റിക്കൽസ് എന്നിവയുടെ സേവനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.