Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാറ്റിനും കടൽ...

കാറ്റിനും കടൽ ​േക്ഷാഭത്തിനും സാധ്യത; ജാഗ്രത മുന്നറിയിപ്പ്​

text_fields
bookmark_border
കാറ്റിനും കടൽ ​േക്ഷാഭത്തിനും സാധ്യത; ജാഗ്രത മുന്നറിയിപ്പ്​
cancel

ദോഹ: വരും ദിവസങ്ങളിൽ രാജ്യത്ത്​ ശക്തമായ പൊടിക്കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയു​െണ്ടന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി‍െൻറ മുന്നറിയിപ്പ്​. വാരാന്ത്യ ദിവസങ്ങളിൽ വടക്കുപടിഞ്ഞാറ്​ നിന്നും ശക്തമായ കാറ്റ്​ വീശുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും, എല്ലാതരം കടൽ വിനോദങ്ങൾ ഒഴിവാക്കണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്​ നൽകി. കാറ്റി‍െൻറ ഫലമായി ചിലയിടങ്ങളിൽ ഒമ്പത്​ അടിയോളം ഉയരത്തിൽ കടൽ ക്ഷോഭമുണ്ടാവാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. നീന്തൽ, ബോട്ടിങ്​, സ്​കൂബാ ഡൈവിങ്​, ഡൈവിങ്​, സർഫിങ്​, മത്സ്യബന്ധന ടൂർ, വിൻഡ്​ സർഫിങ്​ എന്നിവ ഒഴിവാക്കാനാണ്​ നിർദേശം.

വെള്ളി, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് 28 മൈൽ വരെ വേഗം പ്രാപിക്കും. പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും തുടർന്ന് പൊടിക്കാറ്റും രൂപപ്പെടാനും ഇടയുണ്ട്​. അന്തരീക്ഷ താപനില 31 ഡിഗ്രി മുതല്‍ 41 ഡിഗ്രി പരിധി വരെ ഉയരും. ദൃശ്യപരിധി രണ്ട്​ കിലോമീറ്ററിലും കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaTurbulence
News Summary - Risk of wind and sea turbulence; Caution Warning
Next Story