മികച്ച ശാസ്ത്രകാരനായി റിയാദ് അബ്ദുൽഹാദി
text_fieldsദോഹ: അറബ് ലോകത്തെ മികച്ച ഇന്നവേറ്ററെ കണ്ടെത്തുന്നതിനായുള്ള ഖത്തർ ഫൗണ്ടേഷെൻറ 'സ്റ്റാർ ഓഫ് സയൻസ്' സീസൺ 13ലെ വിജയിയായി തുനീഷ്യയിൽ നിന്നുള്ള റിയാദ് അബ്ദുൽഹാദിയെ തെരഞ്ഞെടുത്തു. റിയാദ് അവതരിപ്പിച്ച ഹൈബ്രിഡ് പവർബാങ്ക് എന്ന നൂതന കണ്ടെത്തലാണ് ജൂറികളുടെയും പൊതുജനങ്ങളുടെയും വോട്ട് ലഭിക്കാൻ തുണയായത്. ആകെ വോട്ടുകളുടെ 39.4 ശതമാനം വോട്ട് നേടിയാണ് റിയാദ് മൂന്നു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള അറബ് ശാസ്ത്രകാരനായത്.
പോർട്ടബിൾ റെനൽ ബ്ലഡ് േഫ്ലാമീറ്ററെന്ന കണ്ടുപിടിത്തവുമായി യമനിൽ നിന്നുള്ള മുഗീബ് അൽ ഹരൂഷ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 32.5 ശതമാനം വോട്ടാണ് മുഗീബ് നേടിയത്. ഒന്നര ലക്ഷം ഡോളറാണ് സമ്മാനത്തുക. 20.4 ശതമാനം വോട്ട് നേടി ഖത്തറിെൻറ മുഹമ്മദ് അൽ ഖസ്സാബി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഫുട്ബാൾ ഓഫ്സൈഡ് ഡിറ്റെക്ഷൻ സിസ്റ്റം അവതരിപ്പിച്ചാണ് അൽ ഖസ്സാബി മൂന്നാമതെത്തിയത്, ഒരു ലക്ഷമാണ് സമ്മാനത്തുക. വെയറബിൾ ഒമ്നി സ്റ്റെതസ്കോപ്പ് വെസ്റ്റ് അവതരിപ്പിച്ച ലബനാൻ മത്സരാർഥി ഒസാമ കനവാതി നാലാം സ്ഥാനവും കരസ്ഥമാക്കി.
മേഖല തലത്തിലും അന്താരാഷ്ട്ര തലത്തിലും ഹൈബ്രിഡ് പവർബാങ്ക് സാങ്കേതികവിദ്യ അവതരിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്ന് സമ്മാന പ്രഖ്യാപനത്തിനു പിന്നാലെ റിയാദ് അബ്ദുൽ ഹാദി പറഞ്ഞു. മികച്ച പിന്തുണയും േസ്രാതസ്സും ലഭിച്ചാൽ അറബ് ലോകത്തെ യുവാക്കളിലെ പ്രതിഭകളെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈപോവ് എന്ന പേരിട്ട ഹൈബ്രിഡ് പവർ ബാങ്കിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് സവിശേഷത. ലിഥിയം-അയേൺ സംയുക്തവും സൂപ്പർ കപ്പാസിറ്റർ ടെക്നോളജിയുമാണ് ഇതിന് പിന്നിൽ.
കോവിഡ് സാഹചര്യത്തിൽ ഈ വർഷത്തെ 'സ്റ്റാർ ഓഫ് സയൻസ്' സീസണ് ഏറെ സവിശേഷതയുണ്ടെന്നും കോവിഡിനെതിരായ പോരാട്ടത്തിൽ ശാസ്ത്ര സാങ്കേതിക മേഖല വലിയ പങ്കാണ് വഹിക്കുന്നതെന്നും ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് എക്സിക്യൂട്ടിവ് ഡയറക്ടർ യൂസുഫ് അൽ സാലിഹി പറഞ്ഞു.
റെക്കോഡ് സമയത്തിനുള്ളിൽ ഹൈബ്രിഡ് പവർ ബാങ്കെന്ന ആശയമാണ് സീസൺ വിജയി റിയാദ് അബ്ദുൽ ഹാദി അവതരിപ്പിച്ചിരിക്കുന്നതെന്നും ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യക്ക് എങ്ങനെ ആരോഗ്യകരമായ സ്വാധീനമുണ്ടാക്കാമെന്ന് ഇത് തെളിയിച്ചതായും അൽ സാലിഹി കൂട്ടിച്ചേർത്തു. ഖത്തർ ഫൗണ്ടേഷൻ സംരംഭമായ സ്റ്റാർ ഓഫ് സയൻസ് റിയാലിറ്റി ഷോക്ക് അറബ് ലോകത്ത് േപ്രക്ഷകരേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.