ഖത്തറിൽ ഉന്നത ആരോഗ്യ പരിചരണവുമായി 'റിയാദ മെഡിക്കൽ സെന്‍റർ' പ്രവർത്തനമാരംഭിച്ചു
text_fieldsദോഹ: ഖത്തറിന്‍റെ ആരോഗ്യ പരിചരണ മേഖലയിൽ പുതിയ ചുവടുവയ്പായി റിയാദ മെഡിക്കൽ സെന്‍ററർ ദോഹ സി റിങ്ങ് റോഡിൽ പ്രവർത്തനം ആരംഭിച്ചു. റിയാദ മെഡിക്കൽ സെന്‍ററിൽ നടന്ന സോഫ്റ്റ് ലോഞ്ചിങ്ങ് ചടങ്ങിൽ മുഖ്യാഥിതിയായി റിയാദ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽകലാം എന്നിവർ റിയാദ മെഡിക്കൽ സെന്‍ററിന്‍റെ പ്രവർത്തനങ്ങളും ലക്ഷ്യവും വിശദീകരിച്ചു.
'ഇൻസ്പെയറിങ് ബെറ്റർ ഹെൽത്ത്' എന്ന ടാഗ്ലൈനിൽ മികച്ച ചികിത്സയും ആരോഗ്യ പരിചരണവും വാഗ്ദാനം ചെയ്താണ് ആതുരശുശ്രൂഷ മേഖലയിൽ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. മിതമായ നിരക്കിൽ എല്ലാവർക്കും ചികൽസ സൗകര്യം ലഭ്യമാക്കുകയും ആരോഗ്യവും സുരക്ഷാ ബോധവുമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കലുമാണ് റിയാദ ഹെൽത്ത് കെയർ ഗ്രൂപ്പിന്‍റെ ലക്ഷ്യമെന്ന് മാനേജിങ്ങ് ഡയറക്ടർ ജംഷീർ ഹംസ വിശദീകരിച്ചു.
ആരോഗ്യ സേവനരംഗത്ത് പ്രാഗ്യം തെളിയിച്ച ഡോക്ടർമാർ, മെഡിക്കൽ -മെഡിക്കലേതര വിഭാഗങ്ങളിൽ പരിചയ സമ്പന്നരായ ജീവനക്കാരുമടങ്ങുന്ന സംഘമാണ് റിയാദയുടെ കരുത്തെന്ന് ചെയർമാൻ ശൈഖ് ജാസിം മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഖത്തറിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ റിയാദ മെഡിക്കൽ സെന്‍റർ വേറിട്ട മുഖമാവുമെന്ന് അദ്ദേഹം ആശംസിച്ചു.
ആരോഗ്യ സംരക്ഷണ മേഖലയിൽ ആധുനിക ചികിൽസ സംവിധാനങ്ങൾ എല്ലാവർക്കും ഉപയോഗപ്പെടുത്തുകയും സാധാരണക്കാരെ ശാക്തീകരിക്കുകയുമാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് ജംഷീർ ഹംസ കൂട്ടിച്ചേർത്തു.
ഭാവിയിൽ ഉത്തരവാദിത്തവും ഗുണനിലവാരവും ഉറപ്പ് നൽകുന്ന ഹെൽത്ത് കെയർ ഗ്രൂപ്പിനു തുടക്കം കുറിക്കുന്ന ചരിത്ര നിമിഷമാണിതെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കലാം പറഞ്ഞു.
പൂർണമായും ഡിജിറ്റലൈസ് ചെയ്ത മെഡിക്കൽ സെന്‍ററിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനമാണ് ലഭിക്കുന്നത്. നിലവിൽ 10 ഡിപ്പാർട്ട്മെന്‍റുകളാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇന്‍റേണൽ മെഡിസിൻ, അസ്ഥിരോഗം, ശിശുരോഗം, നേത്രരോഗം, ഇ.എൻ.ടി, റേഡിയോളജി, ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറി, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു.
ഒൻപത് വിഭാഗങ്ങൾ കൂടി താമസിയാതെ പ്രവർത്തനമാരംഭിക്കും. പ്രഗരായ ഡോക്ടർമാർ അത്യാധുനിക റേഡിയോ ഡയോസ്റ്റിക്, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽ തുടങ്ങിയവയാണ് റിയാദ മെഡിക്കൽ സെന്‍ററിന്‍റെ പ്രത്യേകത. ആഗസ്ത് അവസാന വാരം ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. സി റിങ്ങ് റോഡിൽ കാർ പാർക്കിങ്ങിനും മറ്റുമായി വിശാലമായ സ്ഥലമുള്ള റിയാദ മെഡിക്കൽ സെന്‍റർ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.