റോഡ് ശൃംഖല ആസ്തികൾ; ഗതാഗത മന്ത്രാലയം സർവേ തുടങ്ങി
text_fieldsദോഹ: രാജ്യത്തെ റോഡ് ശൃംഖല ആസ്തികളെ കുറിച്ചുള്ള ഫീൽഡ് ടെക്നിക്കൽ സർവേക്ക് ഗതാഗത വാർത്താവിനിമയ മന്ത്രാലയം തുടക്കം കുറിച്ചു. 20,000 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന റോഡ് നെറ്റ്വർക്ക് ആസ്തികളെ കുറിച്ചുള്ള വിശദമായ സർവേക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
സുരക്ഷിതവും ഉന്നത നിലവാരത്തിലുള്ളതുമായ റോഡ് ശൃംഖല ഉറപ്പുവരുത്തുന്നതിനായി സംയോജിത റോഡ് അസെറ്റ് രൂപപ്പെടുത്തുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തു. റോഡുകളുടെ പ്രകടനം വിലയിരുത്തുന്നതിനും സുരക്ഷാ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും റോഡപകടങ്ങൾ കുറക്കുന്നതിനും ഏക ഡേറ്റാബേസ് രൂപപ്പെടുത്തുന്നതിനും സർവേ സഹായിക്കും. പദ്ധതിയുടെ ഭാഗമായി ഇതുവരെ 3125 കിലോമീറ്റർ പ്രാദേശിക റോഡുകളാണ് പരിശോധിച്ച് വിലയിരുത്തിയത്.
1900 കിലോമീറ്റർ നീളത്തിൽ ഹൈവേകൾക്കും പ്രധാന റോഡുകൾക്കുമായി 360 ഡിഗ്രി പനോരമിക് ചിത്രങ്ങൾ സർവേയുടെ ഭാഗമായി എടുത്തിട്ടുണ്ട്. കൂടാതെ, റോംഡാസ് സാങ്കേതികവിദ്യ ഉപയോഗിച്ച് 1000 കിലോമീറ്റർ റോഡുകളുടെ ത്രിമാന ചിത്രങ്ങൾ പകർത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പദ്ധതി പ്രകാരം പ്രാദേശിക റോഡുകൾ കൂടുതൽ ഗുണനിലവാരമുയർത്തി മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതി തയാറാക്കി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ)ക്ക് സമർപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ റോഡ് സൗകര്യങ്ങളുടെ മികവ് അപകടങ്ങൾ കുറക്കാൻ കാരണമായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. വാഹനങ്ങളും ജനസംഖ്യയും വര്‍ധിക്കുന്നുണ്ടെങ്കിലും അപകടം കുറയുന്നത് നേട്ടമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്.
2015ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 227 ആയിരുന്നു. എന്നാല്‍ 2019ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 154 ആയി കുറഞ്ഞു. കണക്കുകള്‍ പ്രകാരം 2016ല്‍ 178 പേര് മരിച്ചപ്പോള്‍ 2017ല്‍ 177 പേരും 2018ല്‍ 168 പേരുമാണ് മരിച്ചതെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിെൻറ ട്വിറ്റര്‍ അക്കൗണ്ടില്‍ പറയുന്നു. കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ കാലത്ത് പ്രത്യേകിച്ചും അപകടങ്ങൾ കുറവായിരുന്നു. അപകടങ്ങളിലൂടെ ജീവനും പൊതുസ്വത്തും നഷ്ടപ്പെടുന്നതിനെതിരെ ശക്തവും ദീർഘവീക്ഷണത്തോെടയുമുള്ള നടപടികളാണ് ദേശീയ ഗതാഗത സുരക്ഷാകമ്മിറ്റി സ്വീകരിച്ചുവരുന്നത്. സ്കൂളുകളെ തമ്മിൽ ബന്ധിപ്പിക്കുന നിരത്തുകൾ നവീകരിക്കുന്നതിനാൽ അന്താരാഷ്ട്ര ഗുണമേന്മയുള്ള സൗകര്യങ്ങളാണുള്ളത്. ഇത് വിദ്യാലയപരിസരത്ത് റോഡപകടങ്ങൾ കുറക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.
ആരോഗ്യവിഭാഗത്തിെൻറ വിവിധ സൗകര്യങ്ങൾ പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്കെത്തിക്കാൻ ഏെറ സഹായകരമാണ്. ആംബുലൻസിനായുള്ള വിളികൾക്ക് ഉത്തരം നൽകാൻ അഞ്ചു സെക്കൻഡിലും താഴെയാണ് എടുക്കുന്നത്. ദോഹക്കുള്ളിൽ അപകടസ്ഥലത്തേക്ക് എച്ച്.എം.സി ആംബുലൻസുകൾ എത്താൻ എട്ട് മിനിറ്റാണ് എടുക്കുന്നത്. ദോഹക്ക് പുറത്ത് 10 മിനിറ്റുകൾക്കുള്ളിലും ആംബുലൻസുകൾ അപകടസ്ഥലത്ത് എത്തുന്നുണ്ട്.
അശ്ഗാലിെൻറ കഴിഞ്ഞവര്‍ഷത്തെ പദ്ധതികള്‍ സമയക്രമം പാലിച്ച് പൂര്‍ത്തിയാക്കിയത് വാഹന ഗതാഗതത്തിന് ഗുണപരമായ മാറ്റമാണ് സൃഷ്ടിച്ചത്. ദോഹ മെട്രോ ആരംഭിച്ചതോടെ വാഹന ഗതാഗതത്തില്‍ കൂടുതല്‍ മികച്ച മാറ്റങ്ങളുണ്ടായി. മെട്രോ ആരംഭിച്ചതോടെ ആളുകൾ കാറുകളില്‍ സഞ്ചരിക്കുന്നത് കുറക്കാനായിട്ടുണ്ട്. നിര്‍മാണം പുരോഗമിക്കുന്ന റോഡ് പദ്ധതികള്‍ പലതും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.