Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂന്ന് പെേട്രാൾ...

മൂന്ന് പെേട്രാൾ സ്​റ്റേഷനുകളിലേക്കുള്ള റോഡ് ശൃംഖല പൂർത്തിയായി

text_fields
bookmark_border
മൂന്ന് പെേട്രാൾ സ്​റ്റേഷനുകളിലേക്കുള്ള റോഡ് ശൃംഖല പൂർത്തിയായി
cancel

ദോഹ: രാജ്യത്തെ മൂന്ന് പെേട്രാൾ സ്​റ്റേഷനുകളിലേക്കുള്ള റോഡ് ശൃംഖലാ നിർമാണം പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ പൂർത്തിയാക്കി. ബു സുൽബ, അൽ നഖിയാൻ, സീലൈൻ റോഡ് പെേട്രാൾ സ്​റ്റേഷനുകളിലേക്കുള്ള 4.1 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ശൃംഖലയാണ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്. റോഡ് നിർമാണം, എൻട്രൻസ്​, എക്സിറ്റ് എന്നിവയുൾപ്പെടെയാണ് നിർമാണം. േഗ്രറ്റർ ദോഹ സൗത്ത് പദ്ധതിയുടെ ഘട്ടം ആറിനോടനുബന്ധിച്ചാണ് റോഡ് ശൃംഖല നിർമിച്ചിരിക്കുന്നത്.

പുതിയ റോഡുകൾ ഗതാഗത യോഗ്യമായതോടെ പെേട്രാൾ സ്​റ്റേഷനുകളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും സുരക്ഷിതമാക്കും. പെേട്രാൾ സ്​റ്റേഷനുകളുടെ സമീപത്തുള്ള റോഡുകളിലെ ഗതാഗതവും ഇതോടൊപ്പം കൂടുതൽ സുഗമമാകും. രാജ്യത്തുടനീളം റോഡുകളുടെ സൗകര്യം വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിരവധി പദ്ധതികളാണ് അശ്ഗാൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ബു സുൽബ സ്​റ്റേഷന് സമീപം 1.4 കിലോമീറ്റർ, അൽ നഖിയാൻ സ്​റ്റേഷന് സമീപം 2 കിലോമീറ്റർ, സീലൈൻ റോഡ് പെ േട്രാൾ സ്​റ്റേഷന് സമീപം .

7 കിലോമീറ്റർ എന്നിങ്ങനെയാണ് റോഡുകളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നതെന്ന് അശ്ഗാൽ അറിയിച്ചു. പദ്ധതികൾ കൃത്യമായും വേഗത്തിലും സമയക്രമം പാലിച്ചുമാണ്​ പൂർത്തിയാകുന്നതെന്ന്​ അശ്​ ഗാലി​െൻറ തെക്കൻ ഭാഗങ്ങളിലെ റോഡ്​പ്രോജക്​ട്​ ഡിപ്പാർട്മെൻറ്​ എൻജിനീയർ ഫാത്തിമ ഹുസൈൻ സലാത്​ പറഞ്ഞു.പ്രാദേശിക നിർമാതാക്കളെയും ഉൽപന്നങ്ങളെയും പിന്തുണക്കുന്നതിൽ അശ്ഗാൽ പ്രതിജ്ഞാബദ്ധരാണ്. ഇതിനാൽതന്നെ േഗ്രറ്റർ ദോഹ സൗത്തിലെ റോഡ് നവീകരണ പദ്ധതികളിൽ അധികഘട്ടങ്ങളും നടപ്പാക്കിയത് തദ്ദേശീയ ഉൽപന്നങ്ങളും വിഭവങ്ങളും ഉപയോഗപ്പെടുത്തിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road network
Next Story