റോഡ് ഷോയുമായി ഷാവോമി
text_fieldsഷാവോമിയുടെ റോഡ് ഷോ ഉദ്ഘാടനച്ചടങ്ങിൽ ഇൻറർടെക് സി.ഒ.ഒ എൻ.കെ. അഷ്റഫും
കമ്പനി പ്രതിനിധികളും മാനേജ്മെൻറ് അംഗങ്ങളും
ദോഹ: ആഗോള പ്രശസ്തമായ ടെക് ബ്രാൻഡ് ഷാവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളും ഉൽപന്നങ്ങളും നേരിട്ടറിയാനും സ്വന്തമാക്കാനുമായി ഒരുക്കിയ റോഡ് ഷോയിൽ തിരക്കേറുന്നു. ഷാവോമിയുടെ ഖത്തറിലെ അംഗീകൃത വിൽപനക്കാരായ ഇൻറർടെക് ഗ്രൂപ്പുമായി ചേർന്ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലാണ് റോഡ് ഷോക്ക് തുടക്കംകുറിച്ചത്. ഒക്ടോബർ 31വരെ നീളുന്ന റോഡ്ഷോയിലേക്ക് ദിനംപ്രതി നിരവധി സന്ദർശകരാണ് എത്തുന്നതെന് അധികൃതർ അറിയിച്ചു.
ഷാവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ 11 ടി, 11 ടി പ്രോ എന്നീ സീരീസുകൾ ഉപഭോക്താക്കൾക്ക് അടുത്ത് പരിചപ്പെടാനും മികവുകൾ മനസ്സിലാക്കാനും ഏറ്റവും ആകർഷകമായ വിലയിൽ സ്വന്തമാക്കാനുമുള്ള അവസരമാണിതെന്ന് ഇൻറർടെക് ഗ്രൂപ് ചീഫ് ഓപറേഷൻ ഓഫിസർ എൻ.കെ. അഷ്റഫ് പറഞ്ഞു. 5000 എം.എ.എച്ച് ബാറ്ററി ബാക്കപ്പിൽ 120 വാട്സ് ഹൈപ്പർ ചാർജർ, 108 മെഗാപിക്സൽ കാമറ, 256 ജി.ബി സ്റ്റോറേജ് എന്നിവയാണ് 11 ടി സീരീസിൻെറ സവിശേഷതകൾ. പുതിയ ഫോണുകളുടെ പ്രീ ബുക്കിങ് കഴിഞ്ഞയാഴ്ചയാണ് സമാപിച്ചത്.
നേരത്തെ ബുക് ചെയ്തവർക്ക് ഖത്തറിലെ റീട്ടെയിൽ ഔട്ലെറ്റുകൾ വഴി വിൽപന ആരംഭിച്ചതായി എൻ.കെ. അഷ്റഫ് അറിയിച്ചു. ആവശ്യക്കാർക്ക് ഇൻറർടെക് ഓൺലൈൻ സ്റ്റോർ വഴിയും ബുക് ചെയ്യാനുള്ള അവസരമുണ്ട്. മൂന്ന് നിറങ്ങളിലാണ് ലഭ്യമാവുന്ന ഫോണുകളിൽ 11 ടി പ്രോ സീരീസിന് 2249 റിയാലും 11 ടി സീരീസിന് 1899 റിയാലുമാണ് വില. റോഡ് ഷോയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇൻറർടെക് മാനേജ്മെൻറ് അംഗങ്ങൾ, ഷാവോമി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.