റോഡുകൾ സുരക്ഷിതം; നിയമലംഘനങ്ങൾ കുറഞ്ഞു
text_fieldsദോഹ: കർശനമായ ഗതാഗത സുരക്ഷാ സംവിധാനങ്ങളുടെയും ബോധവത്കരണങ്ങളുടെയും ഫലമായി രാജ്യത്തെ ഗതാഗത നിമയലംഘനങ്ങൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്.
പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഫെബ്രുവരിയിലെ ഗതാഗത നിയമ ലംഘനങ്ങൾ 49 ശതമാനത്തോളം കുറഞ്ഞതായി രേഖപ്പെടുത്തുന്നു. രാജ്യത്തെ വാഹന രജിസ്ട്രേഷനിലും കുറവ് രേഖപ്പെടുത്തി.
2022 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗതാഗത നിയമലംഘനങ്ങള്‍ ഏതാണ്ട് പകുതിയായി കുറഞ്ഞതായാണ് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നത്. 10,4992 നിയമലംഘനങ്ങളാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ തവണ ഇത് രണ്ടു ലക്ഷത്തിന് മുകളിലായിരുന്നു.
ഈ വര്‍ഷം ജനുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 22.7 ശതമാനത്തിന്റെ കുറവുണ്ട്. അമിത വേഗതക്ക് തന്നെയാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ വർഷം ഫെബ്രുവരിയിൽ 53,314 അമിത വേഗതയുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാല്‍, മുൻവർഷം ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ് ഈ കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 63,779 ആയിരുന്നു അമിതവേഗതയുടെ പേരിൽ പിടിക്കപ്പെട്ടത്. ഓരോ മാസത്തെയും റിപ്പോർട്ടുകളുടെ താരതമ്യത്തിന്റെ അടിസ്ഥാനത്തിലും ഫെബ്രുവരിയിൽ എണ്ണം കുറഞ്ഞു. 2023 ജനുവരിയിൽ 86,495 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സിഗ്നല്‍ തെറ്റിക്കുന്നതില്‍ മാത്രമാണ് ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് (954). 15 ശതമാനമാണ് വര്‍ധന. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നിയമലംഘനം (17.1 ശതമാനം), ഓവർടേക്ക് (33.5 ശതമാനം) എന്നിവയിലും ഗണ്യമായ കുറവുണ്ട്. റോഡിലെ പിഴവുകൾ കുറച്ചു എന്നതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിലും ഫെബ്രുവരിയില്‍ കുറവ് രേഖപ്പെടുത്തി. 5862 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.
ജനുവരി മാസത്തേക്കാള്‍ 8.2 ശതമാനം കുറവാണിത്. അപകടങ്ങൾ കുറക്കാനും റോഡിലെ സുരക്ഷ വർധിപ്പിക്കാനുമായി ട്രാഫിക് വിഭാഗത്തിനുകീഴിൽ നടത്തുന്ന നിരന്തര ബോധവത്കരണ പരിപാടികളുടെ കൂടി ഫലമാണ് നിയമലംഘനങ്ങളുടെ അളവ് കുറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.