ദേശീയ ഗതാഗത സുരക്ഷാ പദ്ധതി രണ്ടാംഘട്ടം ഇന്ന് മുതൽ
text_fieldsപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും •പദ്ധതി വഴി അപകടങ്ങൾ കുറഞ്ഞു •2022ൽ അപകടമരണനിരക്ക് 50 ശതമാനം കുറക്കുക ലക്ഷ്യം
ദോഹ: 2018–2022 കാലയളവിലേക്കുള്ള ദേശീയ ഗതാഗത സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഇന്ന് ഉദ്ഘാടനം ചെയ്യും. അഞ്ചാമത് ഗതാഗത സുരക്ഷാ ഫോറവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് ദേശീയ ഗതാഗത സു രക്ഷാ സമിതി സെക്രട്ടറി ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ മലികി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ അതോറിറ്റികളും മന്ത്രിമാരും കുവൈത്ത്, ഒമാൻ രാജ്യങ്ങളിൽ നിന്നുള്ള ഗതാഗത ഉദ്യോഗസ്ഥരും പൊതു–സ്വകാര്യമേഖലകളിൽ നിന്നുള്ള വിദഗ്ധരും ഫോറത്തിൽ പങ്കെ ടുക്കും. റോഡ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിൽ മേഖലാ തലത്തിൽ ഖത്തർ മുന്നിലാണ്. ആഗോള തലത്തിൽ ഖത്തർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുമായും ഏജൻസികളുമായും ചേർന്ന് 2013–2022 കലായളവിലേക്കാണ് ദേശീയ ഗതാഗത സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.
റോഡ് സുരക്ഷാ മേഖ ലയിൽ ലോകതലത്തിൽ ഖത്തറിെൻറ സ്ഥാനം ഉയർത്താൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ദേശീയ ഗതാഗത സു രക്ഷാ സമിതിയുടെ ഘടനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും സമിതിയുടെ മുതിർന്ന വൈസ് ചെയർമാ നായി ഗതാഗത മന്ത്രിയെ നിയമിച്ചിട്ടുണ്ടെന്നും സുരക്ഷാ മേഖലയിൽ ഗതാഗത മന്ത്രാലയം നൽകുന്ന സംഭാവ നകൾ വിലപ്പെട്ടതാണെന്നും സമിതി സെക്രട്ടറി വ്യക്തമാക്കി.റോഡ് സുരക്ഷാ രംഗത്ത് ഖത്തർ ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ റോഡ് സേഫ്റ്റിയിൽ ഇടം നേടിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ട്രാഫിക് ആൻഡ് ട്രാഫിക് ആക്സിഡൻറ് ഡാറ്റാബേസിൽ അംഗത്വമെടുക്കാൻ ശ്രമി ക്കുന്നതോടൊപ്പം ഗതാഗത സുരക്ഷാ മാനേജ്മെൻറിൽ ഐ.എസ്.ഒ സാക്ഷ്യപത്രത്തിനായും ഖത്തർ പ്രവർ ത്തിക്കുന്നുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ വലിയ ഫലങ്ങളാണ് ലഭിച്ചത്. 2013ൽ 235 പേർ അപകടങ്ങളിൽ കൊല്ലപ്പെടുന്നത് 2016ൽ 178 ആക്കി കുറക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഇത് ഗതാഗത സുരക്ഷാ രംഗത്ത് ഖത്തറിന് മികച്ച നേ ട്ടമുണ്ടാക്കുന്നതിന് സഹായിച്ചു. 2017ൽ 400 കിലോമീറ്റർ ഹൈവേയാണ് റോഡ് ഗതാഗത മേഖലയിൽ നിർമ്മിച്ചിരിക്കുന്നത്. ദോഹ മെേട്രാ പ ദ്ധതിയുടെ ഒന്നാം ഘട്ടം 2020ൽ പ്രവർത്തനമാരംഭിക്കും. 150 കേന്ദ്രങ്ങളുമായി ഹമദ് തുറമുഖത്തെ ബന്ധി പ്പിക്കുന്നതിനാവശ്യമായ വികസന പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ഖത്തർ എയർവേയ്സിെൻറ നിരയി ലേക്ക് 200ലധികം വിമാനങ്ങളാണ് എത്തിയത്. രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ ഖത്തർ എയർവേയ്സ് വലിയ പങ്കാണ് വഹിക്കുന്നത്. വികസിത രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഖത്തറിനെ ചലിപ്പിക്കുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് 2018–2022 കാലയളവിലേക്കുള്ള രണ്ടാം ഘട്ടപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഖത്തറി െൻറ ദേശീയ പദ്ധതിയായ വിഷൻ 2030െൻറ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ഇത് സഹായകമാകും. ഇതിനായി 32ലധികം സ്ഥാപനങ്ങളുമായി സഹകരിക്കും.2022 ആകുമ്പോഴേക്ക് മരണനിരക്ക് 50 ശതമാനം ആക്കി കുറക്കാനും വാഹനാപകടങ്ങളുടെ എണ്ണം 400ലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് വ്യക്തമായ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.