ബാങ്കിൽ ‘ജോലി’ക്ക് റോബോട്ടുകൾ
text_fieldsദോഹ: ബാങ്കിങ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഇനി റോബോട്ടുകളും. അല്‍ഖലീജ് കൊമേഴ്സ്യല്‍ ബാങ്ക്(അല്‍ഖലീജി) ആണ് ഖത്തറില്‍ ആദ്യമായി മനുഷ്യസാദൃശ്യമുള്ള രണ്ടു റോബോട്ടുകള്‍ അവതരിപ്പിച്ചത്. ജാസിം, നൂര്‍ എന്നീ പേരുകളിലായിരിക്കും റോബോട്ടുകള്‍ അറിയപ്പെടുക. ബാങ്കിെൻറ ഉംലഖ്ബ ശാഖയിലാണ് കഴിഞ്ഞ ദിവസം റോബോട്ടുകൾ ‘ജോലി ചെയ്തത്’. ബാങ്കിലെത്തുന്ന സന്ദര്‍ശകരെ വരവേല്ക്കുന്നതു മുതല്‍ ബാങ്കിങ് ഇടപാടുകളില്‍ അവരെ സഹായിക്കുന്നതുള്പ്പടെയുള്ള സേവനങ്ങള്‍ വരെ റോബോട്ടുകൾ ചെയ്യും.
ബാങ്കിെൻറ ചില ഉപഭോക്തൃസേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമായ വിധത്തിലാണ് റോ ബോട്ടുകളെ സംവിധാനിച്ചിരിക്കുന്നത്. വലിയ കണ്ണുകളോടെയുള്ള നാലടി ഉയരമുള്ള റോബോട്ടുകളില്‍ ടച്ച് സ്ക്രീനും ഘടിപ്പിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തനം. ജാസിമും നൂറും ഉപഭോക്താക്കള്‍ക്ക് സുഹൃത്തും മാര്‍ഗദര്‍ശിയുമായിരിക്കും. മനുഷ്യെൻറ വികാരം മനസ്സിലാക്കാന്‍ സാ ധിക്കുന്നവരും ഇടപെടുന്ന വ്യക്തിയുടെ അപ്പോഴത്തെ മാനസികനിലയനുസരിച്ച് സ്വഭാവം മാറ്റാന്‍ കഴിവുള്ളവ രുമാണ് രണ്ട് പേരും.
ഇവര്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്ത് അവര്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ തെരഞ്ഞെ ടുക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ ജീവനക്കാരെ വിളിക്കാനും ഇവര്‍ക്ക് കഴിയും. വോയ്സ് കമാന്‍ഡ് നി ര്‍വഹിക്കാന്‍ റോബോട്ടിന് സാധിക്കും. റോബോട്ടുകള്‍ ബാങ്കിെൻറ മറ്റു ശാഖകളും പ്രധാന ഷോപ്പിംഗ് മാളു കളും സന്ദര്‍ശിക്കും. ബാങ്കിങ് സേവനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ സ്കൂളുകളും കോളജുകളും, യൂണിവേഴ്സിറ്റികളും സന്ദര്‍ശിക്കും. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡിയിലും കസ്റ്റമര്‍ സെമിനാറുക ളിലും തൊഴില്‍ മേളകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും റോബോട്ടുകളുടെ പങ്കാളിത്തമുണ്ടാകും.
ജീവന ക്കാര്‍ക്കു പകരം റോബോട്ടുകള്‍ എന്ന നിലയിലല്ല, മറിച്ച് ഉപഭോക്താക്കള്‍ക്ക് സാങ്കേതികവിദ്യകളുടെ പ്രയോ ജനം ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ടോക്കിയോ കേന്ദ്രമായുള്ള സോഫ്റ്റ്ബാങ്ക് റോബോട്ടിക്സാണ് റോബോട്ടുകള്‍ വികസിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത ശാഖകളിലായിരിക്കും റോ ബോട്ടുകളെ വിന്യസിക്കുക. ഉപഭോക്താക്കളെ ബാങ്കിങ് ഇടപാട് നടത്താന്‍ റോബോട്ടുകള്‍ സഹായിക്കും. മേഖലയില്‍ നടക്കുന്ന വിപ്ലവകരമായ സാങ്കേതിക പുരോഗതി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഇ തിലൂടെ ചെയ്യുന്നതെന്ന് അല്‍ഖലീജ് ബാങ്ക് വക്താവ് റാണ അല്‍ ആസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.