ഖത്തറിൽ സ്കൂളുകളിൽ നവംബർ മുതൽ റൊട്ടേറ്റിങ് ഹാജർ സംവിധാനം
text_fieldsദോഹ: രാജ്യത്തെ എല്ലാ സ്കൂളുകളിലും ഇനി കുട്ടികൾക്ക് റൊട്ടേറ്റിങ് ഹാജർ സംവിധാനം വരുന്നു. ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസ്, അല്ലാത്തവർക്ക് സ്കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യം വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കുകയും ചെയ്യും. ഖത്തറിലെ സർക്കാർ സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും പുതിയ രീതി ബാധകമാക്കും. പുതിയ രീതി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
ആദ്യസെമസ്റ്ററിൻെറ മിഡ്ടേം പരീക്ഷ കഴിയുന്നതോെടയാണിത്. സ്കൂളുകളുെട ആകെ ശേഷിയുടെ 42 ശതമാനം വിദ്യാർഥികൾക്ക് സ്കൂളിൽ എത്താനുള്ള അനുമതിയും വിദ്യാഭ്യാസ മന്ത്രാലയം നൽകി. മുമ്പ് ഇതിനേക്കാൾ കുറഞ്ഞ ശതമാനം വിദ്യാർഥികൾക്കുമാത്രമേ സ്കൂളുകളിൽ എത്താൻ അനുമതിയുണ്ടായിരുന്നുള്ളൂ. ആഴ്ച അടിസ് ഥാനമാക്കിയായിരിക്കും വിദ്യാർഥികൾക്ക് റൊട്ടേറ്റിങ് ഹാജർ സംവിധാനം നടപ്പിൽ വരുത്തുക.
നവംബർ ഒന്നുമുതൽ എല്ലാ സ്കൂളുകളിലും ഈ സമ്പ്രദായത്തിൽ കുട്ടികളുെട ഹാജർ നിർബന്ധമാക്കുകയും ചെയ്യും. ഒക്ടോബർ 25 മുതലോ നവംബർ ഒന്നിന് മുേമ്പാ ആണ് എല്ലാ സ്കൂളുകളിലും മിഡ്ടേം പരീക്ഷ അവസാനിക്കുക. ഇതിന് ശേഷം നവംബർ ഒന്നുമുതൽ സ് കൂളുകളിൽ റൊട്ടേറ്റിങ് ഹാജർ സംവിധാനം നിലവിൽ വരും. ഇതിനനുസരിച്ച് മൊത്തം വിദ്യാർഥികളുെട എണ്ണം സ്കൂളുകൾ പുതിയ രീതിക്കനുസരിച്ച് വിഭജിക്കണം. ഒരു ക്ലാസിൽ ഒരു സമയം 15 വിദ്യാർഥികളിൽ കൂടാത്ത തരത്തിലായിരിക്കണം ഇത്. കുട്ടികൾ തമ്മിൽ 1.5മീറ്റർ അകലത്തിൽ ആയിരിക്കണം എപ്പോഴും ഉണ്ടാേകണ്ടത്. മാസ്കുകൾ ധരിച്ചിരിക്കണം.
കുട്ടികളുെട സ്കൂളിലേക്കുള്ള പ്രവേശനവും പോക്കും അധികൃതരുടെ നിയന്ത്രണത്തിലാക്കണം. ഇതടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിക്കുകയും വേണം.
കോവിഡ് സ്ഥിരീകരിച്ചാൽ ആ സ്കൂൾ മൊത്തം അടച്ചിടും
ഏതെങ്കിലും സ്കൂളുകളിലെ മൂന്ന് ക്ലാസ് റൂമുകളിൽ കോവിഡ് സ്ഥിരീകരിച്ചാൽ ആ സ്കൂൾ മൊത്തം രണ്ടാഴ്ചത്തേക്ക് അടച്ചിടും. അഞ്ചുശതമാനം അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചാലും ആ സ്കൂൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നേരത്തേ കോവിഡ് സ്ഥിരീകരിക്കുന്ന ക്ലാസ് റൂമുകൾ ഉള്ള ഭാഗം മാത്രമേ പ്രവർത്തനം നിർത്തിയിരുന്നുള്ളൂ.
നവംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് റോട്ടേറ്റിങ് ഹാജർ സംവിധാനം വരുന്നതിേൻറയും ഹാജർ നിർബന്ധമാക്കുന്നതിൻെറയും മുന്നോടിയായി നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച് എം സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ ക്ലാസ്, അല്ലെങ്കിൽ സ്കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യവും വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.