ഖത്തറിലെ സ്കൂളുകളിലെ റൊട്ടേഷനൽ പഠന സമ്പ്രദായം ഇങ്ങനെ, വിവരങ്ങളെല്ലാം
text_fieldsദോഹ: നവംബർ ഒന്നുമുതൽ ഖത്തറിലെ സ്കൂളുകളിൽ റൊേട്ടഷനൽ വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പിലാവുക. കോവിഡ് പശ്ചാത്തലത്തിലുള്ള പ്രതിരോധനടപടികളുടെ ഭാഗമായാണ് ഇത്. ആഴ്ച അടിസ്ഥാനമാക്കി വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനമാണിത്. ഒരാഴ്ച ഒരു വിഭാഗം വിദ്യാർഥികളാണ് ഈ സംവിധാനത്തിൽ സ്കൂളിൽ നേരി ട്ടെത്തേണ്ടത്. അടുത്ത ആഴ്ച അടുത്ത ഗ്രൂപ്പ് വിദ്യാർഥികളും സ്കൂളിൽ എത്തണം. അതുപോലെ തന്നെ ഓൺലൈൻ ക്ലാസുകളും തുടരും. ആരോഗ്യമന്ത്രാലയത്തിൻെറ നിർദേശങ്ങൾക്കനുസരിച്ചാണ് റൊട്ടേഷനൽ വിദ്യാഭ്യസസമ്പ്രദായം നടപ്പിലാക്കുകയെന്ന് വിദ്യാഭ്യാസമന്ത്രാലയം എജുക്കേഷനൽ ഗൈഡൻസ് വിഭാഗം ഡയറക്ടർ മൂസ അൽ മദഹ്ക പറഞ്ഞു. അധ്യയനദിനങ്ങൾ നഷ്ടപ്പെടുന്നത് പരമാവധി കുറക്കുക എന്നതാണ് റൊട്ടേഷനൽ സംവിധാനം കൊണ്ടുവരാനായി മന്ത്രാലയത്തെ പ്രേരിപ്പിച്ച ഘടകം. സ്കൂളിലെ ഹാജർ ഏറ്റവും പ്രധാനപ്പെട്ടതാണ്. വീടുകളിൽ സ്ഥിരമായി കുട്ടികൾ ചെലവിടുന്നത് അവരുടെ മാനസിക ശാരീരിക സാമൂഹിക ആരോഗ്യത്തെ ബാധിക്കും. ഇത് ഒഴിവാക്കാൻ സ്കൂളിൽ നേരിട്ട് എത്തുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസ്, അല്ലാത്തവർക്ക് സ്കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യം റൊട്ടേഷനൽ സംവിധാനത്തോടെ ഇല്ലാതാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും പുതിയ രീതി ബാധകമാക്കും. നവംബർ ഒന്നുമുതൽ എല്ലാ സ്കൂളുകളിലും ഈ സമ്പ്രദായത്തിൽ കുട്ടികളുെട ഹാജർ നിർബന്ധമാക്കുകയും ചെയ്യും. ഒക്ടോബർ 25 മുതലോ നവംബർ ഒന്നിന് മുേമ്പാ ആണ് എല്ലാ സ്കൂളുകളിലും മിഡ്ടേം പരീക്ഷ അവസാനിക്കുക. ഇതിന് ശേഷം നവംബർ ഒന്നുമുതൽ സ്കൂളുകളിൽ റൊട്ടേഷനൽ ഹാജർ സംവിധാനം നിലവിൽ വരും.
റൊട്ടേഷനൽ വിദ്യാഭ്യാസം: എങ്ങിനെ?
1. ഖത്തറിലെ എല്ലാ സർക്കാർ സ്വകാര്യവിദ്യാലയങ്ങളിലും നവംബർ ഒന്നുമുതൽ ഈ സമ്പ്രദായം നിലവിൽ വരും.
2. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് വേണോ അതോ നേരിട്ട് സ്കൂളിൽ എത്തിയുള്ള പഠനം വേണോ എന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇനി ഉണ്ടാവില്ല.
3. എല്ലാ കുട്ടികളും ആഴ്ച അടിസ്ഥാനത്തിൽ നേരിട്ട് സ്കൂളിൽ എത്തേണ്ടത് നിർബന്ധമാണ്.
4. സ്കൂളിൻെറ ആകെ ശേഷിയുടെ 42ശതമാനം കുട്ടികൾക്കാണ് സ്കൂളിൽ നേരിട്ട് എത്താനാവുക.
5. ഓൺലൈൻ ക്ലാസുകളും തുടരും. ഏത് ആഴ്ചയിലാണോ കുട്ടിക്ക് സ്കൂളിൽ എത്തേണ്ടതില്ലാത്തത് ആ സമയത്താണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവുക.
6. എല്ലാ വിഭാഗങ്ങളിലെയും കുട്ടികളെ സ്കൂൾ അധികൃതർ വിവിധ ഗ്രുപ്പുകളായി തിരിക്കും. 15 കുട്ടികളാണ് ഒരു ക്ലാസ് റൂമിൽ ഉണ്ടാവുക.
7. വിദ്യാർഥികൾ തമ്മിൽ 1.5 മീറ്റിൻെറ സുരക്ഷിത അകലം എപ്പോഴും ഉണ്ടായിരിക്കണം.
8. സ്കൂളുകൾ കുട്ടികൾക്ക് റൊട്ടേഷനൽ സമ്പ്രദായപ്രകാരമുള്ള ഹാജർ നൽകും. ക്ലാസ് റൂം പഠനം, ഓൺൈലൻ പഠനം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഇത്.
8. വിവിധ ക്ലാസുകൾ അടിസ്ഥാനമാക്കി എല്ലാ കുട്ടികൾക്കും മാസ്ക് നിർബന്ധമാണ്.
9. സ്കൂളിലേക്കുള്ള കുട്ടികളുെട വരവും പോക്കും സ്കൂൾ അധികൃതർ നിയന്ത്രിക്കും. കുട്ടികളുെട കൂടിച്ചേരൽ ഒഴിവാക്കുന്ന കാര്യങ്ങളും സ്കൂൾ അധികൃതർ നിരീക്ഷിക്കും.
10. ദീർഘകാല രോഗമുള്ള കുട്ടികൾക്ക് മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള ക്ലാസ് റൂം പഠനത്തിന് എത്തേണ്ട ആവശ്യമില്ല. ഇവർക്ക് ഓൺലൈൻക്ലാസ് മാത്രം മതി.
കോവിഡ് സ്ഥിരീകരിച്ചാൽ ആ സ്കൂൾ മൊത്തം അടച്ചിടും
ഏതെങ്കിലും സ്കൂളുകളിലെ മൂന്ന് ക്ലാസ് റൂമുകളിൽ കോവിഡ് സ്ഥിരീകരിച്ചാൽ ആ സ്കൂൾ മൊത്തം രണ്ടാഴ്ചത്തേക്ക് അടച്ചിടും. അഞ്ചുശതമാനം അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചാലും ആ സ്കൂൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നേരത്തേ കോവിഡ് സ്ഥിരീകരിക്കുന്ന ക്ലാസ് റൂമുകൾ ഉള്ള ഭാഗം മാത്രമേ പ്രവർത്തനം നിർത്തിയിരുന്നുള്ളൂ. നവംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് റോട്ടേറ്റിങ് ഹാജർ സംവിധാനം വരുന്നതിേൻറയും ഹാജർ നിർബന്ധമാക്കുന്നതിൻെറയും മുന്നോടിയായി നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും എച്ച് എം സി ഇൻഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ ക്ലാസ്, അല്ലെങ്കിൽ സ്കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യവും വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.